ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Chuck Russell |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ആക്ഷൻ/ അഡ്വെഞ്ചർ |
ദി മമ്മി ട്രിലോജിയുടെ സ്പിൻ-ഓഫായി നിർമ്മിക്കപ്പെട്ട അഞ്ചു ചിത്രങ്ങളടങ്ങിയ ചലച്ചിത്ര പരമ്പരയിലെ ആദ്യചിത്രമാണ്, ദി സ്കോർപിയൻ കിങ് (2002).
പിരമിഡുകളുടെ കാലഘട്ടത്തിനും മുമ്പ്, കിഴക്കു നിന്നും എത്തിയ ഒരു ഭീകര സംഘം, പുരാതന ലോകത്തിന്റെ തരിശായിക്കിടക്കുന്ന പ്രദേശങ്ങൾ കൈയ്യടക്കി. ആയോധന കലയിൽ നൈപുണ്യമുള്ള രക്തദാഹിയായ മെംനോൺ അവരുടെ രാജാവായി അവരോധിക്കപ്പെട്ടു. അവന്റെ വിജയത്തിനു പിന്നിൽ യുദ്ധത്തിന്റെ ഭാവി മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന കസാന്ദ്ര എന്ന മന്ത്രവാദിനിയായിരുന്നു. തന്നെ എതിർക്കുന്നവരെയെല്ലാം മെംനോൺ നിഷ്ക്കരുണം അരിഞ്ഞു തള്ളി. അവശേഷിക്കുന്ന സ്വതത്ര ഗോത്രത്തിന്റെ രാജാവായ ഹെറോൺ, ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങൾ മെംനോണിന് നൽകുന്ന മന്ത്രവാദിനിയെ വധിക്കാൻ മത്തായൂസ് എന്ന സാഹസികനായ അക്കാഡിയനെ പ്രതിഫലം നൽകി പറഞ്ഞയക്കുന്നു. തുടർന്ന് കാണുക.