ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് ( The Seed Of The Sacred Fig ) 2024

മൂവിമിറർ റിലീസ് - 533

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ പേർഷ്യൻ
സംവിധാനം Mohammad Rasoulof
പരിഭാഷ അനൂപ് പി സി
ജോണർ പൊളിറ്റിക്കൽ ഡ്രാമ

7.6/10

ഇറാനിലെ മതത്തിലൂന്നിയ ഭരണവ്യവസ്ഥിതിക്കെതിരെ സിനിമകളിലൂടെ മറുപടി പറഞ്ഞതിന്റെ പേരിൽ തടവറയിൽ കിടക്കേണ്ടി വന്ന സംവിധായകനാണ് മുഹമ്മദ് റസൂലോഫ്. ആക്രമണം ഭയന്ന് മറ്റൊരു രാജ്യത്തിലിരുന്ന് തന്റെ സിനിമ റിലീസ് ചെയ്യേണ്ട അവസ്‌ഥ വന്ന സംവിധായകൻ. ഇറാനിലെ യാഥാസ്ഥിതിക ഭരണകൂടത്തെ ആക്ഷേപിച്ചുകൊണ്ട് അദ്ദേഹം കഴിഞ്ഞകൊല്ലം പുറത്തിറക്കിയ പൊളിറ്റിക്കൽ ഡ്രാമയാണ് ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്. ശിരോവസ്ത്രം അണിഞ്ഞില്ലെന്ന പേരിൽ ഖുർദിഷ് വംശജയായ മഹ്സയെ ഇറാൻ പോലീസ് കസ്റ്റഡിയിലെടുക്കുകയും, മർദനമേറ്റ് അവർ കൊല്ലപ്പെടുകയും ചെയ്യുന്നു. തുടർന്ന് ഇറാന്റെ തലസ്‌ഥാനത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നു. ഈ പ്രക്ഷോഭത്തെ മതവാദികളായ ഭരണകൂടം അതിക്രൂരമായി അടിച്ചമർത്തുന്നു. തുടർന്ന് യുവജനത കൂടുതൽ പ്രതിഷേധങ്ങളുമായി രംഗത്ത് വരുന്നു. വലിയൊരു രാഷ്ട്രീയ അരക്ഷിതാവസ്ഥയും, സ്വാതന്ത്ര്യത്തെ അടിച്ചമർത്തലുമൊക്കെ ഒരു കുടുംബത്തിനുള്ളിലെ സംഭവങ്ങളിലൂടെ സംവിധായകൻ വളരെ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്. ഇക്കൊല്ലത്തെ IFFKയിലും ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ കൂടിയാണ് ഇത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ