ദ സീജ് ഓഫ് ജഡോട്ട്വിൽ ( The Siege Of Jodotville ) 2016

മൂവിമിറർ റിലീസ് - 443

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഇംഗ്ലീഷ്/ഐറിഷ്
സംവിധാനം Richie Smyth
പരിഭാഷ അനന്തു A R
ജോണർ വാർ/ആക്ഷൻ/ഹിസ്റ്ററി

7.2/10

ധാതുഖനികൾ ഏറെയുള്ള കോംഗോയുടെ മണ്ണിൽ അധികാരം പിടിച്ചെടുത്താൽ സമ്പന്നരാകാമെന്ന് ലോകരാജ്യങ്ങൾ മനസ്സിലാക്കുന്ന സമയത്ത്, പ്രധാനമന്ത്രി ലുമുംബയെ വധിച്ച് പട്ടാളമേധാവി ജനറൽ ഷോംബെ അട്ടിമറി ഭരണം നടത്തുന്നു. അശാന്തി നിറഞ്ഞ ഇക്കാലത്ത് ഫ്രഞ്ച് സൈനികരും, കോംഗോയിലെ കൂലിപ്പടയാളികളും ഒരുമിച്ച ഷോംബെയുടെ സേനയെ തോൽപ്പിച്ച് സമാധാനം വീണ്ടെടുക്കാൻ ഐക്യരാഷ്ട്രസഭ 150 ഐറിഷ് പട്ടാളക്കാരെ കോംഗോയിലെ കടംഗയിലേക്ക് അയക്കുന്നു. എന്നാൽ അപ്രതീക്ഷിതമായി ഈ ഐറിഷ് സേനക്ക് മൂവായിരത്തിലധികം ശത്രുക്കളെ നേരിടേണ്ടി വരുന്നു. 5 ദിവസത്തോളം കമാൻഡർ ക്വിൻലന്റെ നേതൃത്വത്തിൽ കടംഗയിൽ ഐറിഷ് സേന നടത്തിയ ഉപരോധത്തിന്റെ ത്രസിപ്പിക്കുന്ന ആവിഷ്കാരമാണ് ദ സീജ് ഓഫ് ജഡോട്ട്വിൽ. ഒരു യുദ്ധഭൂമിയിൽ നിൽക്കുന്ന പ്രതീതി പ്രേക്ഷകരിൽ ശരിക്കും സൃഷ്ടിക്കുന്ന രീതിയിലുള്ള അതിഗംഭീരരമായ മേക്കിങ് ഈ ചിത്രത്തെ വേറിട്ട അനുഭവമാക്കി മാറ്റുന്നു. ജനറൽ ഷോംബെയെന്ന പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സിങ്കം 2 വിലെ ഡാനിയെന്ന വില്ലൻ വേഷം അവിസ്മരണീയമാക്കിയ Danny Sapani ആണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി പുറത്തിറങ്ങിയ ഈ ചിത്രം 2016ലെ ഐറിഷ് ഫിലിം അവാർഡിൽ മികച്ച സിനിമയടക്കമുള്ള പ്രധാന പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ