ഭാഷ | കൊറിയൻ |
സംവിധാനം | Cho Jung-Rae |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഡ്രാമ/ഹിസ്റ്ററി |
അധിനിവേശത്തിനു ശേഷം രാജ്യത്ത് അരാജകത്വം കൊടികുത്തി വാണു. അഴിമതിക്കാരായ ഭരണവർഗ്ഗം ജനങ്ങളെ ചൂഷണം ചെയ്തു. പാട്ടിലൂടെ കഥ പറയുന്ന പാൻസോരി എന്ന കലാരൂപം അക്കാലത്തെ വർഗ്ഗ വ്യവസ്ഥയേയും അസമത്വത്തേയും കുറിച്ചുള്ള വിമർശനമാണ്. സാധാരണക്കാരുടെ നീറുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പാൻസോരിക്ക് വൻ ജനപ്രീതിയുണ്ടായിരുന്നു. അക്കാലത്ത് ദോഹ്വാ ഗ്രാമത്തിൽ സിം ഹക്-ഗ്യു എന്നൊരു സഞ്ചാരഗായകൻ ഭാര്യയും മകളോടുമൊപ്പം താമസിച്ചിരുന്നു. അഴിമതിക്കാരനായ ഗവർണ്ണർ ജാ-മേ-ഗ്യാങ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു കവർച്ചാ സംഘത്തെ സ്വാധീനിച്ച് നിരവധി പേരെ തട്ടിക്കൊണ്ട് പോയി അടിമപ്പണിക്കായി നിയോഗിക്കുന്നു. സിം ഹക്-ഗ്യു വീട്ടിലില്ലാത്ത സമയത്ത് അവൻ്റെ ഭാര്യയേയും തട്ടിക്കൊണ്ടുപോവുന്നു. ഭാര്യയെ മോചിപ്പിക്കുന്നതിനായി തനിക്ക് സ്വായത്തമായ പാട്ടുമായി മകളോടും സുഹൃത്തിനോടുമൊപ്പം ഇറങ്ങി പുറപ്പെടുന്നതാണ് സിനിമയുടെ ഇതിവൃത്തം. സംഗീത പ്രധാനമായ സിനിമ തികച്ചും പുതിയൊരു സിനിമാ അനുഭവമാണ്.