ദ സബ്സ്റ്റൻസ് ( The Substance ) 2024

മൂവിമിറർ റിലീസ് - 490

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Coralie Fargeat
പരിഭാഷ ജിനറ്റ് തോമസ്
ജോണർ ഹൊറർ/സയൻസ് ഫിക്ഷൻ

7.8/10

പ്രായമേറിയ കാരണത്താൽ പഴയകാല നടിയും മോഡലുമായ എലിസബത്ത് സ്പാർക്കിളിനെ അവർ ഹോസ്റ്റ് ചെയ്യുന്ന ഷോയിൽ നിന്നും പെട്ടെന്ന് ഒഴിവാക്കുന്നു. വർഷങ്ങളായി തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന ആ പരിപാടിയിൽ നിന്നും തന്നെ ഒഴിവാക്കിയ കടുത്ത മനോവേദനക്കിടയിൽ അവർക്ക് ഒരു ആക്സിഡന്റ് സംഭവിക്കുന്നു. ഈ അപകടത്തിൽ നിന്നും രക്ഷപ്പെടുന്ന എലിസബത്തിന് തന്റെ യൗവ്വനം സൂക്ഷിക്കാനായി അപകടം നിറഞ്ഞ ഒരു വഴി സ്വീകരിക്കേണ്ടി വരുന്നു. തന്റെ ഉദ്ദേശം നടന്നുവെങ്കിലും, നിർണായകമായ ആ തീരുമാനം അവരെ കൊണ്ടെത്തിക്കുന്നത് കൊടിയ ആപത്തിലേക്കായിരുന്നു. ഇക്കൊല്ലം സമൂഹമാധ്യമങ്ങളിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിൽ എടുത്തുപറയേണ്ടത് ഡെമി മൂർ, മാർഗരറ്റ് കെല്ലി എന്നിവരുടെ അതിഗംഭീര പെർഫോമൻസുകളാണ്. അറപ്പുളവാക്കുന്ന ഒട്ടേറെ രംഗങ്ങളാൽ സമ്പന്നമായ ഈ ചിത്രം ത്രില്ലർ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ