ഭാഷ | ഫ്രഞ്ച് |
സംവിധാനം | Camille Bordes-Resnais |
പരിഭാഷ | പ്രജി അമ്പലപ്പുഴ, ബിനോജ് ജോസഫ് & അനൂപ് പി സി |
ജോണർ | മിസ്റ്ററി/ത്രില്ലർ/സീരീസ് |
Netflixലൂടെ പുറത്തിറങ്ങിയ 6എപ്പിസോഡ് മാത്രമുള്ള ഒരു മിസ്റ്ററി ത്രില്ലർ മിനി സീരിസാണ് ദി ചാലറ്റ്. മലമുകളിലെ ഒരു റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹത്തിന് ഒത്തുകൂടിയ ബാല്യകാല ചങ്ങാതികളിൽ നിന്നാണ് സീരീസ് തുടങ്ങുന്നത്. ഇവിടേക്കുള്ള ഒരേയൊരു വഴിയിലെ പാലം തകർന്ന് വീണത്തിനെ തുടർന്ന് അവിടെ പെട്ടുപോകുന്ന സംഘം, തങ്ങളെ ആരൊക്കെയോ കുടുക്കിയതാണെന്നും ഓരോരുത്തർക്കായി ജീവൻ നഷ്ടപ്പെടുന്നുണ്ടെന്നും മനസ്സിലാക്കുന്നു. ഇത്രയും കൊല്ലത്തെ പകയും മനസ്സിലിട്ട് മലമുകളിൽ തങ്ങളെ കാത്തിരുന്നത് ആരായിരിക്കാം എന്ന അന്വേഷണത്തിന് ഒടുവിൽ അവർ നിർബന്ധിതരാകുന്നു. കഥാപാത്രങ്ങളുടെ ഭൂതകാലവും വർത്തമാനകാലവും ഒരുമിച്ച് അവതരിപ്പിക്കുന്ന അവതരണരീതി തന്നെ സീരിസിനെ വേറിട്ടു നിർത്തുണ്ട്. ഒരു മിസ്റ്ററി ഫീൽ നൽകുന്ന ഈ സീരീസ് വളരെ സ്ലോ പേസിൽ കഥ പറഞ്ഞു പോകുന്ന രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. 6എപ്പിസോഡുകളുള്ള ഈ മിനി സീരിസിലെ ആദ്യ 4 എപ്പിസോഡുകളാണ് ഇന്നിവിടെ റിലീസ് ചെയ്യുന്നത്. ബാക്കിയുള്ളവയും എത്രയും വേഗം മൂവിമിറർ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നതായിരിക്കും.