ഭാഷ | ഇൻഡോനേഷ്യൻ |
സംവിധാനം | Timo Tjahjanto |
പരിഭാഷ | അനന്തു A R & ജസീം ജാസി |
ജോണർ | ആക്ഷൻ/ക്രൈം/ത്രില്ലർ |
ദ നൈറ്റ് കം ഫോർ അസ്, ഹെഡ്ഷോട്ട് എന്നെ ഗംഭീര ചിത്രങ്ങൾ സംവിധാനം ചെയ്ത Timo Tjahjantoന്റെ ഏറ്റവും പുതിയ ആക്ഷൻ ചലച്ചിത്രമാണ് ദ ഷാഡോ സ്‌ട്രേയ്സ്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ ഒഴികെ ബാക്കിയുള്ളവരെല്ലാവും കണ്ണിൽ ചോരയില്ലാത്ത കൊടൂര വില്ലന്മാർ, കഥാനായികമാരാകട്ടെ ചോര കണ്ട് അറപ്പുമാറിയ സീക്രട്ട് ഏജന്റുമാരും. ഒരു നാളുകൊണ്ട് തന്റെ മനസ്സിൽ കയറിക്കൂടിയ ഒരു ബാലനെ ആ നാട്ടിലെ മാഫിയ സംഘം തട്ടിക്കൊണ്ടു പോയതറിഞ്ഞ നായിക, അവനെ തേടിയിറങ്ങുന്നു. പക്ഷെ അവൾക്ക് നേരിടേണ്ടി വരുന്നത് നഗരത്തിലെ രാഷ്ട്രീയ/അധോലോക ഭീമൻമാരായ മൂന്ന് അഡാർ വില്ലന്മാരെയാണ്. പിന്നീട് നടക്കുന്നത് ചോര കൊണ്ടുള്ള ആറാട്ട് തന്നെയാണ്. സിനിമ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ആക്ഷൻ ട്രാക്കിലേക്ക് കയറുന്ന സിനിമ ആക്ഷൻ പ്രേമികൾക്ക് ഗാംഭീര ട്രീറ്റ് തന്നെയാണ്.