ദ വൈൽഡ് റോബോട്ട് ( The Wild Robot ) 2024

മൂവിമിറർ റിലീസ് - 495

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Chris Sanders
പരിഭാഷ പ്രവീൺ കുറുപ്പ്
ജോണർ ആനിമേഷൻ/സയൻസ് ഫിക്ഷൻ

8.3/10

പീറ്റർ ബ്രൗണിന്റെ ജനപ്രിയ നോവലിനെ ആസ്പദമാക്കി ഇക്കൊല്ലം പുറത്തിറങ്ങിയ ഒരു ഫീൽ-ഗുഡ് അനിമേ എന്റർടെയ്നറാണ് ദി വൈൽഡ് റോബോട്ട്. ഒരു മനുഷ്യന്റെ നിത്യജീവിതത്തിലെ പല കാര്യങ്ങളും എളുപ്പത്തിലാക്കാൻ റോബോട്ടുകൾക്ക് സാധിക്കും. എന്നാൽ ഇതേ റോബോട്ട് ഒരു കൊടുംവനത്തിൽ പെട്ടാലുള്ള അവസ്‌ഥ എന്തായിരിക്കും? അവിടെയുള്ള പക്ഷിമൃഗാതികളുമായി സൗഹൃദം സ്‌ഥാപിക്കാനുള്ള ശ്രമത്തിനടയിൽ അതിന് ഒരു താറാവിന്റെ മാതൃത്വം കൂടി സ്വീകരിക്കേണ്ടി വരുന്നു. എത്ര കടുകട്ടിയായ മനസ്സിന് ഉടമയാണെങ്കിൽ കൂടിയും മനുഷ്യന്റെ സ്‌ഥായിയായ ഇമോഷണൽ വശങ്ങളെ ഊറ്റിയെടുക്കാൻ തക്ക വശ്യമായ ഒരു സിനിമ കൂടിയാണിത്. ഓരോ ദൃശ്യങ്ങളും മനോഹരമായ പെയിന്റിങ്ങ്സ് എന്നുതന്നെ പറയാം. ഇക്കൊല്ലത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായി നിസംശയം വിലയിരുത്താം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ