ഭാഷ | ഹംഗേറിയൻ |
സംവിധാനം | Nimród Antal |
പരിഭാഷ | ജസീം ജാസി |
ജോണർ | ബയോഗ്രാഫി & ക്രൈം |
1990-കളിൽ ഹംഗറിയെ വിറപ്പിച്ച കുപ്രസിദ്ധ ബാങ്ക് കൊള്ളക്കാരൻ ആറ്റില ആംബ്രസിൻ്റെ, ത്രസിപ്പിക്കുന്ന യഥാർത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കി 2020 ൽ പുറത്തിറങ്ങിയ ഹംഗേറിയൻ ക്രൈം ത്രില്ലറാണ് ‘ദി വിസ്കി ബാൻഡിറ്റ്’. ഇരുപത്തേഴോളം വൻ കവർച്ചകൾ നടത്തി പോലീസിന് തീരാ തലവേദന സൃഷ്ടിക്കുകയും, എന്നാൽ പുറത്ത് ജനങ്ങളുടെ ഹീറോയായി മാറുകയും ചെയ്തയാളാണ് ആറ്റില ആംബ്രോസ് എന്ന വിസ്കി ബൻഡിറ്റ്. ഓരോ കവർച്ചക്ക് ശേഷവും അവിടെ ഒരു വിസ്കി ബോട്ടിൽ, തന്റെ കയ്യൊപ്പെന്ന നിലയിൽ ബാക്കി വെച്ചിട്ട് പോവുന്നതിനാലാണ് അയാൾക്ക് ആ പേര് വീണത്. ആരായിരുന്നു യഥാർത്ഥത്തിൽ വിസ്കി ബൻഡിറ്റ്, എങ്ങനെയാണയാൾ കള്ളനായി മാറിയത്, എങ്ങനെയായിരുന്നു അയാളുടെ കവർച്ചാ രീതികൾ, എന്തായിരുന്നു ഈ കവർച്ചകളുടെ ലക്ഷ്യം, … ഈ ചോദ്യങ്ങൾക്കെല്ലാം.. രണ്ട് മണിക്കൂർ സമയത്തിൽ, നല്ല രീതിക്ക് ത്രില്ലടിപ്പിച്ചും, ടെൻഷനടിപ്പിച്ചും, മികച്ച ആക്ഷൻ ചേസിങ് സീനുകളോടെയും, മികച്ച പ്രകടനങ്ങളോടെയും, ഛായാഗ്രഹണമികവിലൂടെയും, പശ്ചാത്തല സംഗീതത്തിലൂടെയും… പ്രേക്ഷകനെ പിടിച്ചിരുത്തിക്കൊണ്ട്, ഉത്തരങ്ങൾ ഓരോന്നായി നൽകുകയാണ് സിനിമ. പ്രേക്ഷകന് മികച്ച ഒരു സിനിമാനുഭവം നൽകുന്ന ഈ ഹംഗേറിയൻ സിനിമ, സിനിമാ പ്രേമികൾ ഒരിക്കലും മിസ്സ് ചെയ്യരുത്.