ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Robert Zemeckis |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഫാന്റസി/കോമഡി |
Roald Dahl 1983 ൽ എഴുതിയ നോവലിനെ ആസ്പദമാക്കി Robert Zemekis ൻ്റെ സംവിധാനത്തിൽ 2020 ൽ പുറത്തിറങ്ങിയ ഒരു ഫാൻ്റസി ഹൊറർ കോമഡി മൂവിയാണ് ദി വിച്ചസ്.
1968 ലെ ക്രിസ്തുമസ് സമയത്ത് ഒരു കാറപകടത്തിലാണ് കഥാനായകനായ ചാർലിക്ക് മാതാപിതാക്കളെ നഷ്ടപ്പെടുന്നത്. പിന്നീട് അവൻ തൻ്റെ മുത്തശ്ശിയോടൊപ്പമാണ് താമസിക്കുന്നത്. മുത്തശ്ശിയോടൊപ്പം ഒരു പലചരക്കുകടയിൽ പോയപ്പോഴാണ്, ആദ്യമായി ഒരു ദുർമന്ത്രവാദിനിയെ കണ്ടുമുട്ടുന്നത്. കുട്ടികളെ മധുര പലഹാരം കൊടുത്ത് മയക്കുന്ന ദുർമന്ത്രവാദിനികളുടെ ക്രൂരമായ ചെയ്തികൾ സ്വന്തം അനുഭവത്തിലൂടെ അറിയാവുന്ന ഒരു രോഗശാന്തിക്കാരി കൂടിയായ മുത്തശ്ശി അവനേയും കൊണ്ട് ഒരു വലിയ ഹോട്ടലിൽ താമസമാക്കുന്നു. അവിടേയും മന്ത്രവാദിനികൾ തങ്ങളുടെ ക്രൂരകൃത്യങ്ങൾ പ്ലാൻ ചെയ്യുന്നതിനായുള്ള ഒരു കോൺഫറൻസ് നടത്താനായി എത്തുന്നു. നിർഭാഗ്യവശാൽ അവരുടെ കയ്യിൽ അകപ്പെട്ട, കഥാനായകനും സുഹൃത്തായ മറ്റൊരു കുട്ടിക്കും അവരുടെ ദുഷിച്ച മരുന്നിൻ്റെ ശക്തിയാൽ എലികളായി രൂപമാറ്റം സംഭവിക്കുന്നു. പിന്നീട് എലികളായ കൊച്ചമകനും കൂട്ടുകാരും മുത്തശ്ശിയുമായി ചേർന്ന് മന്ത്രവാദിനികൾക്ക് എതിരെ നടത്തുന്ന പോരാട്ടം കുട്ടികൾക്കെന്ന പോലെ മുതിർന്നവർക്കും ആസ്വാദ്യകരമാവും.