ഭാഷ | ചൈനീസ് |
സംവിധാനം | Hesheng Xiang & Qiuliang Xiang |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഫാന്റസി/അഡ്‌വെഞ്ചർ |
2021 ൽ പുറത്തിറങ്ങിയ ചൈനീസ് ആക്ഷൻ അഡ്വഞ്ചർ മൂവിയാണ് “ദി വാട്ടർ മോൺസ്റ്റർ – 2”.
ഷാങ്ഹായ് പട്രോളിങ് തലവനായ ഇൻസ്പെക്ടർ ഡു വിൻ്റെ വളർത്തു മകളാണ് ഡോക്ടർ ഡു ജിയാജിയാ. കേവലം ആറു വയസ്സുള്ളപ്പോൾ നദിക്കരയിലെ ശവപ്പെട്ടിയിൽ നിന്നും കണ്ടെത്തിയ താൻ യഥാർത്ഥത്തിൽ ആരാണ്, ഒന്നും അവൾക്ക് ഓർമ്മയില്ല. ഷാങ്ഷുയി ഗ്രാമത്തിൽ നിന്നും അവൾക്ക് വന്ന ഊമക്കത്തുകളുടെ നിഗൂഢത തേടിപ്പോയ റിപ്പോർട്ടറായ സഹോദരൻ്റെ തിരോധാനം അവളെ ഷാങ്ഷുയി ഗ്രാമത്തിലെത്തിക്കുന്നു. ജലപ്പിശാച് എന്ന ഭീകരൻ്റെ ആക്രമണം കൊണ്ട് പൊറുതി മുട്ടിയ ഗ്രാമവാസികളുടെ നിയന്ത്രണങ്ങളെ ഭേദിച്ച് അവൾക്ക് തൻ്റെ ജന്മരഹസ്യം കണ്ടെത്താനാവുമോ? അത്യന്തം ആകാംഷാഭരിതമായ മുഹൂർത്തങ്ങളിലൂടെ ദി വാട്ടർ മോൺസ്റ്റർ രണ്ടാം ഭാഗം.