ദ ലാസ്റ്റ് വാരിയർ(The Last Warrior)

മൂവിമിറർ റിലീസ് - 412

പോസ്റ്റർ : അതുൽ പി വി
ഭാഷ റഷ്യൻ
സംവിധാനം Rustam Mosafir
പരിഭാഷ അനന്തു A R
ജോണർ ഫാന്റസി

6.2/10

പതിനൊന്നാം നൂറ്റാണ്ടിൽ ഇന്നത്തെ ഏഷ്യയിലേയും യൂറോപ്പിലേയും പല ഭാഗങ്ങളെയും വിറപ്പിച്ചിരുന്ന പ്രതാപശാലികളായ പോരാളികളായിരുന്നു സിന്ത്യന്മാർ. എന്നാൽ രാജാക്കന്മാർ അവരുടെ ആവശ്യം കഴിഞ്ഞ ശേഷം വലിച്ചെറിയുന്ന രീതിയിലേക്ക് കടന്നതു മുതൽ കള്ളന്മാരും കൊള്ളക്കാരുമായി മാറിയ ഇവരുടെ ഉന്മൂലനമാണ് 2018ൽ പുറത്തിറങ്ങിയ ലാസ്റ്റ് വാരിയർ എന്ന റഷ്യൻ ചലച്ചിത്രം പറഞ്ഞു പോകുന്നത്. പുരാതന കാലത്തെ വളരെ മനോഹരമായ രീതിയിൽ കലാസംവിധായകൻ ഒരുക്കിയെടുക്കുമ്പോൾ അതിഗംഭീരമായ പശ്ചാത്തല സംഗീതവും, സിനിമാട്ടോഗ്രാഫിയും ചലച്ചിത്രത്തിന്റെ മിഴിവ്‌ കൂട്ടുന്നു. വളരെ പതിയെ മുന്നോട്ട് പോകുന്ന ആക്ഷൻ ഫാന്റസി സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ലാസ്റ്റ് വാരിയർ മികച്ചൊരു അനുഭവമായിരിക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ