ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James McTeigue |
പരിഭാഷ | ജസീം ജാസി |
ജോണർ | ക്രൈം/ത്രില്ലർ |
തലയരിഞ്ഞതും അവയവങ്ങൾ വെട്ടിമാറ്റിയതുമായ രീതിയിൽ വികൃതമാക്കപ്പെട്ട മൃതശരീരങ്ങൾ ബാൾട്ടിമോർ സിറ്റിയിൽ പ്രത്യക്ഷപ്പെടുകയാണ്!
19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാത അമേരിക്കൻ എഴുത്തുകാരൻ എഡ്ഗാർ അലൻ പോയുടെ യഥാർത്ഥ കൃതികളിലെ കഥാപാത്രങ്ങളെയും പല കഥാസന്ദർഭങ്ങളെയും കോർത്തിണക്കി James mcteigue യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ക്രൈം മിസ്റ്ററി ത്രില്ലറാണ് ‘ദി റേവൻ’.
കാലഘട്ടം, 19 ആം നൂറ്റാണ്ട്.
ബാൾട്ടിമോർ സിറ്റി. ഒരു അമ്മയുടെയും മകളുടെയും ക്രൂരമായ കൊലപാതകത്തിന് ആ രാത്രി ബാൾട്ടിമോർ സിറ്റി സാക്ഷ്യം വഹിക്കുകയാണ്. പോലിസ് എത്തുന്നതിനു തൊട്ട് മുൻപ് സംഭവ സ്ഥലത്ത് നിന്നും കൊലയാളി രക്ഷപ്പെടുന്നു.
അന്വേഷണ ചുമതലയുള്ള ഡിറ്റക്റ്റീവ് ഫീൽസ് അതിശയിപ്പിക്കുന്ന ചില കാര്യങ്ങൾ അന്വേഷണത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുന്നു. കൊലപാതകങ്ങൾക്ക് അലൻ പോ എന്ന എഴുത്തുകാരന്റെ ചില കഥകളുമായി വലിയ സാമ്യമുള്ളതായി മനസിലാക്കുന്ന ഫീൽസ് അലൻ പോ യെ വിളിച്ചു വരുത്തുന്നു. മരണങ്ങൾക്ക് തന്റെ ഒരു കഥയിലെ കഥാപാത്രങ്ങളുമായും സന്ദർഭങ്ങളുമായും വലിയ സാമ്യമുണ്ടെന്ന് പോ യും സമ്മതിക്കുന്നു. തുടർന്ന് അന്വേഷണങ്ങളുമായി ഫീൽസ് മുന്നോട്ട് പോവുന്നതിനിടയിൽ വീണ്ടും നഗരത്തിൽ കൊലപാതകങ്ങൾ അരങ്ങേറുന്നു.
ഓരോ കൊലപതകവും അതിൽ നിന്നും ലഭിക്കുന്ന, അല്ലെങ്കിൽ കൊലയാളി മനപ്പൂർവം ഒഴിച്ചിട്ട തുമ്പുകൾ ഓരോന്നായി കണ്ടെത്തി പൂർത്തീകരിച്ച് അയാളിലേക്കെത്താൻ അവർക്കാവുമോ?
കുറ്റാന്വേഷണ സിനിമകൾ ഇഷ്ട്ടപ്പെടുന്ന പ്രേക്ഷകന് വേണ്ടതെല്ലാം ഉൾക്കൊള്ളിച്ച ഡാർക്ക് മൂഡ് ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ എന്ന്പറയാവുന്ന ചിത്രം അവസാന ഭാഗങ്ങളിൽ ചെറിയൊരു ട്വിസ്റ്റും നൽകുന്നുണ്ട്.