ദ മൗണ്ടൻ ബിറ്റുവീൻ അസ് ( The Mountain Between Us ) 2017

മൂവിമിറർ റിലീസ് - 438

പോസ്റ്റർ : അതുൽ പി വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Hany Abu-Assad
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ഡ്രാമ/ത്രില്ലർ

6.4/10

2017 ൽ പുറത്തിറങ്ങിയ ഒരു സർവൈവൽ/ ലൗ സ്റ്റോറിയാണ് ദ മൗണ്ടൻ ബിറ്റുവീൻ അസ്.
കാലാവസ്ഥ മോശമായതിനെ തുടർന്ന് ഫ്ലെറ്റ് ക്യാൻസലാവുന്നു. ന്യൂറോ സർജനായ ബെൻ ബാസ്സിനും(Idris Elba), ഫോട്ടോ ജേർണലിസ്റ്റായ അലക്സ് മാർട്ടിനും ( Kate winslate) അടിയന്തിരമായി ഡെൻവറിൽ എത്തേണ്ടതുണ്ട്. ഒരു പ്രെവറ്റ് ഫ്ലൈറ്റ് വാടകയ്ക്കെടുത്ത് ഇരുവരും യാത്ര തിരിക്കുന്നു. യാത്രയ്ക്കിടയിൽ പൈലറ്റിന് സ്ട്രോക്ക് വന്ന് ഫ്ലൈറ്റ് നിയന്ത്രണം വിട്ട് മഞ്ഞുമൂടിയ മലയിടുക്കിൽ തകർന്നു വീഴുന്നു. ബെന്നും, അലക്സും, പൈലറ്റിൻ്റെ വളർത്തുനായയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുന്നു. ചുറ്റും കണ്ണെത്താത്ത മഞ്ഞിൽ പൊതിഞ്ഞ മലനിരകൾ മാത്രം. അതിജീവനത്തിനുള്ള അവരുടെ ശ്രമങ്ങളും അതിനിടയിൽ അവരിൽ ഉടലെടുക്കുന്ന പ്രണയവും, പ്രേക്ഷകന് വളരെ ഹൃദ്യമായ ഒരു ദൃശ്യാനുഭവം സമ്മാനിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ