| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Mathew Brown |
| പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
| ഴോൺറെ | ബയോഗ്രഫി/ഡ്രാമ |
| Rating | IMDb |
റോബർട്ട് കാനിഗലിന്റെ രചനയിൽ 1991ഇൽ പുറത്തിറങ്ങിയ The Man Who Knew Infinity എന്ന ബുക്കിനെ ആസ്പദമാക്കി അതേ പേരിൽ മാത്യു ബ്രൗൺ സംവിധായകൻ ചെയ്ത ബ്രിട്ടീഷ് ബയോഗ്രഫിക്കൽ ഡ്രാമ ഫിലിം. ഇന്ത്യൻ ഗണിതശാസ്ത്രത്തിലെ ഇതിഹാസമായ ശ്രീനിവാസ രാമാനുജത്തിന്റെ അസാധാരണമായ സഹനത്തിന്റെയും ത്യാഗത്തിന്റെയും കഥയാണ് സിനിമ നമുക്ക് തുറന്നു തരുന്നത്. ഗണിതശാസ്ത്രത്തിനോടുള്ള ആവേശത്താൽ മദ്രാസിലെ ഒരു ദരിദ്ര ഭവനത്തിൽ ജനിച്ച് ബ്രിട്ടനിൽ നിന്ന് റോയൽ ഫെല്ലോഷിപ്പ് നേടിയെടുക്കുന്ന ഇന്ത്യക്കാരൻ കൂടിയായ രാമാനുജത്തിന് പക്ഷെ അമ്പരപ്പിക്കുന്ന ആ പ്രയാണം അത്ര എളുപ്പമല്ലായിരുന്നു എന്ന് ഈ ചിത്രം വ്യക്തമാക്കുന്നുണ്ട്. ബഹുഭൂരിപക്ഷം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് സാക്ഷാൽ ട്രിനിറ്റി സർവ്വകലാശാലയിലാണ്. ടൊറന്റോ, സൂറിച്ച്, സിംഗപ്പൂർ, ദുബായ് ചലച്ചിത്രമേളകളിൽ കയ്യടി നേടിയ ഈ ചിത്രം ദേവ് പട്ടേൽ, ജെർമി അയൻസ് എന്നീ അഭിനേതാക്കളുടെ മിന്നുന്ന പ്രകടനം കൊണ്ടും സമ്പന്നമാണ്. ഏതൊരു ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട ആ ഇതിഹാസ ഗണിതജ്ഞന് മൂവിമിററിന്റെ ഒരായിരം പ്രണാമം.