ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Elissa Down |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഡ്രാമ/റൊമാൻസ് |
2008 ൽ പുറത്തിറങ്ങിയ ഹൃദയഹാരിയായ ഒരു മെലോ ഡ്രാമയാണ് ദി ബ്ലാക്ക് ബലൂൺ.
അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് ചാർലിയുടെ കുടുംബം. ജന്മനാ ഓട്ടിസം ബാധിച്ച അവൻ മുതിർന്നിട്ടും ആ അവസ്ഥയ്ക്ക് മാറ്റമൊന്നും വന്നില്ല. സ്വന്തം മലം വീട്ടിലെ തറയിൽ തേയ്ക്കുക, പുറത്തേക്ക് ഓടിപ്പോയി മറ്റുള്ളവരുടെ ബാത്ത് റൂമിൽ മൂത്രമൊഴിക്കുക തുടങ്ങിയതൊക്കെ ടിയാൻ്റെ ചില കലാപരിപാടികളാണ്. അയൽക്കാർക്കും വീട്ടുകാർക്കും അവൻ ചെയ്യുന്നതെന്തും തീരാ തലവേദനയാണ്.
ചില അവസ്ഥകൾ നമുക്ക് മാറ്റിയെടുക്കാൻ കഴിയില്ല. പ്രത്യേകിച്ച് മാതാപിതാക്കൾക്ക്, ആരൊക്കെ തള്ളിപ്പറഞ്ഞാലും സഹിക്കാതെ അവർക്ക് മറ്റ് മാർഗ്ഗമില്ല. ചാർലിയെക്കൊണ്ട് ഏറ്റവുമധികം കഷ്ടപ്പെടുന്നത് സഹോദരനായ തോമസാണ്. ചാർലിയുടെ പ്രവർത്തികൾ മൂലം അവൻ കൂട്ടുകാരുടേയും ഗേൾഫ്രണ്ടിൻ്റേയും മുന്നിൽ വച്ച് പലവട്ടം അപമാനിതനാവുന്നു. നിസ്സഹായരായ ആ മാതാപിതാക്കളുടെ ധർമ്മസങ്കടങ്ങൾ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുന്നത് ഏതൊരു കഠിന മനസ്സിനേയും ആർദ്രമാക്കുമെന്നതിൽ തർക്കമില്ല.