ദ ബ്രേവസ്റ്റ് ( The Bravest ) 2019

മൂവിമിറർ റിലീസ് - 485

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ മാൻഡറിൻ
സംവിധാനം Tony Chan
പരിഭാഷ അനന്തു A R
ജോണർ ആക്ഷൻ/ഡ്രാമ

5.7/10

ഗണ്യമായ അളവിൽ ക്രൂഡ് ഓയിൽ നിറച്ചുവെച്ചിരിക്കുന്ന മൂന്ന് വമ്പൻ ടാങ്കുകൾ. ഇതിൽ നിന്ന് ഓയിൽ അകത്തേക്കും പുറത്തേക്കും ഒഴുകുന്ന പൈപ്പുകൾ പൊട്ടി അനിയന്ത്രിതമായി ഓയിൽ നഗരത്തിലേക്ക് ഒഴുകാൻ തുടങ്ങുന്നു. ടാങ്കിന് ചുറ്റും തീ പടരുന്നതോടെ ടാങ്കിനുള്ളിലെ ഓയിൽ ചുട്ടുപഴുത്ത് ഏത് നിമിഷവും ടാങ്കുകൾ പൊട്ടിത്തെറിക്കാനും സാധ്യത. മേൽപ്പറഞ്ഞ രീതിയിൽ ടാങ്കുകൾ പൊട്ടിത്തെറിച്ചാൽ അതിനുള്ളിലെ ഓയിലും അതിലൂടെ തീയും പാഞ്ഞെത്തുന്നത്‌ സയനേഡ് അടക്കം സൂക്ഷിക്കുന്ന കെമിക്കൽ പ്ലാന്റിലേക്ക്. അങ്ങനെ സംഭവിച്ചാൽ ആ നാട് തന്നെ നശിക്കുന്ന അവസ്‌ഥയിലേക്കെത്തും. നാല് വാൽവുകൾ അടച്ചാൽ മാത്രമേ ഓയിലിന്റെ ഒഴുക്ക് നിൽക്കുകയുള്ളൂ. ഈയൊരു ലക്ഷ്യത്തിന് വേണ്ടി ഒരുപറ്റം ഫയർമാൻമാർ അവരുടെ ജീവൻ പണയം വെച്ച് നടത്തുന്ന ഓപ്പറേഷന്റെ കഥയാണ് 2019ൽ പുറത്തിറങ്ങിയ ചൈനീസ് ആക്ഷൻ മൂവിയായ ദ ബ്രേവസ്റ്റ്. 2010 ജൂലൈ 6ന് ചൈനയിലെ സിംഗാങ് തുറമുഖത്ത് നടന്ന തീപിടുത്തത്തെ ആസ്പദമാക്കി രചിക്കപ്പെട്ട The Deapest Water Are Tears എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവിഷ്കരിച്ച ഈ ചലച്ചിത്രം ചൈനയിലെ മികച്ച പണംവാരി പടങ്ങളിൽ ഒന്നുകൂടിയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ