ദ ബുള്ളറ്റ് വാനിഷസ്
( The Bullet Vanishes ) 2012

മൂവി മിറർ റിലീസ് • 564
ഭാഷ കന്റോനീസ്, മാൻഡറിൻ
സംവിധാനം Chi-Leung Lo
പരിഭാഷ അനന്തു ഏ ആർ
ഴോൺറെ ക്രൈം/ത്രില്ലർ
Rating IMDb 6.5/10

Download Subtitles

DOWNLOAD

The.Bullet.Vanishes.2012@MMSubs.srt
(126.46 KB)

Synopsis

1930കളിലെ ചൈനയിലാണ് കഥ നടക്കുന്നത്. അന്നത്തെ പ്രധാന തൊഴിൽ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ടിയാങ്ചെങ് ആയുധ നിർമ്മാണശാല. അവിടെ മോഷണാരോപണം നേരിടേണ്ടി വന്ന യാൻ എന്ന തൊഴിലാളി സ്ത്രീ മരണപ്പെടുന്നു. ഇവരുടെ മരണശേഷം ഫാക്ടറിൽ തുടർച്ചയായി കൊലപാതകങ്ങൾ അരങ്ങേറാൻ തുടങ്ങുന്നു. വെടിയേറ്റിട്ടാണ് എല്ലാ മരണങ്ങളും നടന്നിരിക്കുന്നത്, പക്ഷെ ശരീരം തുളച്ചു കയറുന്ന ബുള്ളറ്റുകൾ അപ്രത്യക്ഷമാകുന്ന അസാധാരണത്വം ഈ കേസുകളിൽ നിലനിന്നിരുന്നു. ആരാണ് ഈ കൊലപാതകി? കൊലപാതകങ്ങൾക്ക് ഉപയോഗിച്ച ബുള്ളറ്റുകൾ എങ്ങനെയാണ് അപ്രത്യക്ഷമാകുന്നത്? യാനിന്റെ പ്രേതമാണോ ഈ കൊലകൾക്ക് പിന്നിൽ? തുടങ്ങിയ സമസ്യകൾക്ക് ഉത്തരം തേടി രണ്ടു കുറ്റാന്വേഷകർ ഫാക്ടറിയിലേക്ക് എത്തുന്നതും, പിന്നീട് നടക്കുന്ന അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ