| ഭാഷ | ഫ്രഞ്ച് |
| സംവിധാനം | Eric Valette |
| പരിഭാഷ | അനൂപ് പി സി |
| ഴോൺറെ | ആക്ഷൻ/ത്രില്ലർ |
| Rating | IMDb |
നാഷണൽ ബാങ്ക് കൊള്ളയടിച്ച ശേഷം, കുപ്രസിദ്ധനായ ബാങ്ക് കൊള്ളക്കാരൻ ഫ്രാങ്ക് അഡ്രിയാൻ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, പിടിക്കപ്പെടുന്നതിന് മുൻപ് അയാൾ കൊള്ളയടിച്ച പണം ഒരിടത്ത് സുരക്ഷിതമായി ഒളിപ്പിക്കാൻ അഡ്രിയാന് സാധിച്ചിരുന്നു. ജയിലിലെ സഹതടവുകാരും, കേസ് അന്വേഷിക്കുന്ന പോലീസും പല അടവുകളും പയറ്റിനോക്കിയിട്ടും, ആ പണം എവിടെയാണെന്ന് വെളിപ്പെടുത്താൻ അയാൾ തയ്യാറായില്ല.
അഡ്രിയാന്റെ സെല്ലിലെ സഹതടവുകാരൻ മോറൽ ആയിരുന്നു, ബാലപീഡന കേസിൽ ശിക്ഷ അനുഭവിക്കുന്നയാളായിരുന്നു അയാൾ.
എന്നാൽ, താൻ നിരപരാധിയാണെന്ന് ആണയിട്ടു പറഞ്ഞ മോറൽ,പതിയെ അഡ്രിയാന്റെ വിശ്വാസം നേടിയെടുക്കുന്നു. ജയിലിൽ നിന്ന് മോചിതനായാൽ അഡ്രിയാൻ പുറത്തിറങ്ങുന്നതുവരെ അയാളുടെ കുടുംബത്തെ സംരക്ഷിക്കാമെന്ന് മോറൽ വാക്ക് കൊടുത്തു. എന്നാൽ, തന്നെ ജയിലിൽ സന്ദർശിച്ച മുൻ പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ഞെട്ടിക്കുന്ന ഒരു സത്യം അഡ്രിയാൻ മനസ്സിലാക്കുന്നു: മോറൽ ഒരു സാധാരണ കുറ്റവാളിയല്ല, മറിച്ച് ഒരു ഭീകരനായ സീരിയൽ കില്ലർ ആണ്!
ഇതോടെ അഡ്രിയാന്റെ മുന്നിൽ വലിയൊരു ചോദ്യമുയരുന്നു: തന്റെ കുടുംബത്തെയും, കഷ്ടപ്പെട്ട് ഒളിപ്പിച്ചുവെച്ച പണത്തെയും ഈ ക്രൂരനായ കൊലയാളിയിൽ നിന്ന് സംരക്ഷിക്കാൻ അഡ്രിയാന് കഴിയുമോ? അതി ബുദ്ധിമാനായ മോറൽ വീണ്ടും നിയമത്തിന്റെ പിടിയിലാകുമോ? ഉദ്വേഗഭരിതമായ ഈ ആക്ഷൻ ത്രില്ലർ നിങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുമെന്നതിൽ സംശയമില്ല.