ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jocelyn Moorhouse |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഡാർക്ക് കോമഡി |
റൊസാലി ഹാമിന്റെ ഇതേ പേരിലുള്ള നോവലിനെ (2000) ആസ്പദമാക്കി 2015 ൽ പുറത്തിറങ്ങിയ ഒരു ആസ്ട്രേലിയൻ കോമഡി-ഡ്രാമാ ഫിലിമാണ് “ദി ഡ്രെസ്സ്മേക്കർ”.
മിർട്ടിൽ ടില്ലി ഡനേജ്, 25 വർഷങ്ങൾക്ക് മുമ്പ് തന്റെ ജീവിതം തകർത്തെറിഞ്ഞ മണ്ണിലേക്ക് തിരിച്ചെത്തുകയാണ്. ആസ്ടേലിയയിൽ ഒരു കുന്നിൻ ചരുവിലെ ദുംഗതാർ എന്ന ഗ്രാമത്തിൽ മനസ്സിന്റെ സമനില തെറ്റി ജീവിക്കുന്ന അമ്മ മാത്രമാണ് അവൾക്കാകെ ഉള്ളത്. അധികാരത്തിന്റേയും പണക്കൊഴുപ്പിന്റേയും പിൻബലത്തിൽ തന്നോടും പാവപ്പെട്ട അമ്മയോടും കാണിച്ച വിവേചനങ്ങൾക്ക് പ്രതികാരം ചെയ്യാൻ മികച്ച ഒരു കോസ്റ്റ്യൂമർ എന്ന കഴിവു മാത്രമാണ് അവളുടെ കൈമുതൽ. ഏത് വിരൂപിയേയും ആകർഷകമാക്കാനുള്ള മിടുക്കിനാൽ അവൾക്ക് തന്റെ പ്രതികാരം നിർവ്വഹിക്കാനാവുമോ?
ഹോളിവുഡിലെ ഗ്ലാമർ ഗേൾ കേറ്റ് വിൻസ്ലെറ്റിന്റെ ഗംഭീര പ്രകടനവും, കുന്നിൻ ചരുവിലെ മനോഹര കാഴ്ചകളും പ്രേക്ഷകരെ മറ്റൊരു ലോകത്തിലേക്ക് നയിക്കുന്നു.