ദ ഡെവിൾസ് അവർ ( The Devils Hour ) 2022

മൂവിമിറർ റിലീസ് - 340

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Tom Moran
പരിഭാഷ ബിനോജ് ജോസഫ്, പ്രജിത് പരമേശ്വരൻ, മനോജ് കുന്നത്ത്, പ്രവീൺ കുറുപ്പ്
ജോണർ സൈക്കോളജിക്കൽ/ത്രില്ലർ

7.6/10

ടോം മോറാന്റെ സംവിധാനത്തിൽ ഈ നവംബറിൽ ആമസോണിൽ പ്രക്ഷേപണമാരംഭിച്ച മിനി സീരീസ് ആണ് ദി ഡെവിൾസ് അവർ.
നഗരത്തിൽ നടക്കുന്ന തുടർകൊലപാതകങ്ങളുടെ അന്വേഷണവുമായി നടക്കുന്ന രണ്ട് ഡീറ്റെക്റ്റീവുകൾ, സോഷ്യൽ സർവീസ് വർക്കർ ആയ, ചെകുത്താന്റെ സമയം എന്നറിയപ്പെടുന്ന വെളുപ്പിന് 3 മണിക്കും 4 മണിക്കും ഇടയിൽ കൃത്യം 3:33 ന് എന്നും ദുഃസ്വപ്നവും കണ്ട് ഞെട്ടിയുണരുന്ന ലൂസിയുടെയും മകൻ്റെയും കഥ കാണിച്ച് കൊണ്ടാണ് സീരീസ് തുടങ്ങുന്നത്. ഈ രണ്ടു കഥകളും തമ്മിലുള്ള കണക്ഷൻ സൈക്കോളജിയും മിസ്റ്ററിയും ഇൻവെസ്റ്റിഗഷനും സമം ചേർത്ത് 5 എപ്പിസോഡിൽ പ്രേക്ഷകന് മുൻപിൽ അവതരിപ്പിച്ചിട്ട് എല്ലാം ചുരുളഴിയുന്ന അവസാന എപ്പിസോഡിൽ നമ്മുടെ എല്ലാ പ്രെഡിക്ഷനും തകിടം മറിച് മറ്റൊരു genre കൂടി നമുക്ക് മുന്നിൽ എത്തിക്കുന്നുണ്ട് സംവിധായകൻ. ഓരോ എപ്പിസോഡും അതീവ ശ്രദ്ധയോടെ കാണേണ്ട ആവശ്യകത ഈ സീരീസ് മുന്നോട്ട് വെക്കുന്നുണ്ട്, അത് എന്തിനാണെന്ന് 6മത്തെ എപ്പിസോഡിൽ നിങ്ങൾക്ക് മനസിലാകും. Must watch ഐറ്റം എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു, ബാക്കി കണ്ടറിയുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ