ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ
( The Grand Budapest Hotel ) 2014

മൂവി മിറർ റിലീസ് • 599
ഭാഷ ഇംഗ്ലീഷ്
സംവിധാനം Wes Anderson
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ഴോൺറെ കോമഡി
Rating IMDb 8.1/10

Download Subtitles

DOWNLOAD

The-grand-budapest-hotel-2014-@MMSubs.srt
(184.94 KB)

Synopsis

നിങ്ങളൊരു എഴുത്തുകാരനാണെന്ന് അറിയപ്പെട്ടു കഴിഞ്ഞാൽ, കഥാപാത്രങ്ങളും സംഭവങ്ങളും വായനക്കാർ തന്നെയാണ് നിങ്ങൾക്കായി കൊണ്ടുവരുന്നത്. ശ്രദ്ധിച്ചു കേൾക്കാനും നിരീക്ഷിക്കാനുമുള്ള കഴിവ് നിലനിർത്താൻ കഴിയുന്നിടത്തോളം കഥകൾ തുടർന്നു കൊണ്ടേയിരിക്കും. നമ്മുടെ കഥാകൃത്ത് യൂറോപ്പിലെ ഒരു സാങ്കല്പിക രാജ്യമായ സുബ്രോവ്കയിലെ അതിപ്രശസ്തമായതും നാശത്തെ അഭിമുഖീകരിക്കുന്നതുമായ ഹോട്ടൽ ഗ്രാന്റ് ബുഡാപെസ്റ്റിൽ അവധിക്കാലം ചെലവഴിക്കാനെത്തി. അവിടത്തെ ഏകാന്തതയിൽ തീവ്ര ദു:ഖിതനും നിരാശനുമായ ഒരു വൃദ്ധനെ കാണാനിടയായി. ഹോട്ടൽ മാനേജരിൽ നിന്നാണ് അയാൾ ഈ ഹോട്ടലിന്റെ ഉടമയായ സീറോ മുസ്തഫയാണെന്ന് അറിയുന്നത്. ഹോട്ടലിന്റെ മുൻകാല നടത്തിപ്പുകാരനായ മോൺസിയർ ഗുസ്തേവിന്റെ കീഴിൽ സീറോ ഒരു ലോബി ബോയ് ആയി ജോലി നോക്കിയിരുന്നതും, എല്ലാവരുടേയും എല്ലാത്തരം സുഖസൗകര്യങ്ങളും ശ്രദ്ധിച്ചിരുന്ന മോൺസിയർ ഗുസ്തേവ് ഒരു കൊലപാതക കുറ്റം ആരോപിക്കപ്പെട്ട് ജയിലിലാവുന്നതും പിന്നീട് അയാളിലേക്ക് ഹോട്ടലിന്റെ ഉടമസ്ഥാവകാശം വന്നു ചേർന്നതുമായുള്ള അസാധാരണമായ കഥ പറയുന്നു.
മൂന്നു കാലഘട്ടങ്ങളിലായി സഞ്ചരിക്കുന്ന അതിശയോക്തിയും നർമ്മവും കലർന്ന തിരക്കഥയിൽ കാലഘട്ടത്തിനനുസരിച്ച് മാറുന്ന ഫ്രെയിമിന്റെ Aspect Ratio ഒരു പ്രത്യേകതയാണ്. ഒൻപത് ഓസ്കർ നോമിനേഷനിൽ നാലെണ്ണം, IMDB യിൽ ടോപ്പ് 188, അങ്ങനെ നിരവധി വിശേഷണങ്ങൾ നേടിയ വെസ് ആന്റേഴ്സൻ മാജിക് ഒരു സിനിമാപ്രേമി ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ