ദ ഗേൾ വിത്ത് ദ നീഡിൽ ( The Girl With The Needle ) 2024

മൂവിമിറർ റിലീസ് - 530

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഡാനിഷ്
സംവിധാനം Magnus von Horn
പരിഭാഷ അനൂപ് പി സി
ജോണർ ഹിസ്റ്ററി/ഡ്രാമ

7.5/10

Iffk മേളയിലെ ഫെസ്റ്റിവൽ ഫേവറൈറ്റ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഡാനിഷ് ചിത്രമാണ്
ദ ഗേൾ വിത്ത് ദ നീഡിൽ. 1919 ൽ
ഒന്നാം ലോക മഹായുദ്ധത്തിൻ്റെ അവസാന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ ഒരു തയ്യൽ ഫാക്ടറിയിൽ അതിജീവനത്തിനായി കഷ്ടപ്പെടുകയാണ് കരോളിൻ. കാണാതായ തന്റെ ഭർത്താവിനെ അന്വേഷിച്ചു നടക്കുന്ന അവൾ തന്റെ മുതലാളിയാൽ
ഗർഭം ധരിക്കുകയും അതിനുശേഷം അവളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.

പൂർണ്ണമായും ബ്ലാക്ക് &വൈറ്റിൽ ചിത്രീകരിച്ച ഈ സിനിമ കരോളിനായി അഭിനയിച്ച Vic Carmen Sonne യുടെയും, ഡാമർ ആയി അഭിനയിച്ച Trine dyrholm എന്നിവരുടെയും പ്രകടനത്താൽ മികച്ചൊരു ചലച്ചിത്രാനുഭവമായി മാറുന്നു.2024 iffk യിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ഓസ്‌കറിലേക്കുള്ള ഡെന്മാർക്കിന്റെ ഔദ്യോഗിക എൻട്രി കൂടിയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ