ദ ക്ലാസ്സിഫൈഡ് ഫയൽ
( The Classified File ) 2015

മൂവി മിറർ റിലീസ് • 541
ഭാഷ കൊറിയൻ
സംവിധാനം Kwak Kyung-taek
പരിഭാഷ ജസീം ജാസി
ഴോൺറെ ക്രൈം/ത്രില്ലർ
Rating IMDb 6.6/10

Download Subtitles

DOWNLOAD

The.Classified.File_.2015@MMSubs.srt
(176.87 KB)

Synopsis

സ്‌കൂൾ വിട്ട സമയത്ത് ഇൻ-ജൂ എന്ന കൊച്ചു പെൺകുട്ടി മിസ്സിംഗ്‌ ആവുന്നു. അപരിചിതനായ ഒരാളുടെ കാറിൽ അവൾ കയറിപ്പോയിട്ടുണ്ടെന്ന കൂട്ടുകാരിയുടെ മൊഴി മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ള ഏക വിവരം. അന്വേഷണങ്ങളുടെ തുടക്കത്തിൽ കാര്യമായ തെളിവുകൾ കിട്ടാതെ പോലിസ് വലയുന്ന സമയത്ത്, സിയോളിൽ നിന്നുള്ള ഡിറ്റക്ടിവ് ഗോങ് ജിൽ യോങ് അന്വേഷണങ്ങളുടെ ഭാഗമാവുന്നു. സമാനമായ നിരവധി കേസുകളിൽ തീർപ്പുണ്ടാക്കിയ ആളെന്ന നിലയിൽ മാത്രമല്ല അയാൾ ഈ കേസിലേക്ക് എത്തിപ്പെടുന്നത്. മറിച്ച് മറ്റൊരു വിചിത്രമായ കാരണം കൂടെ അതിനുണ്ടായിരുന്നു!

1978 ൽ ബുസാനിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2015 ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രമാണ് ‘ദി ക്ലാസ്സിഫൈഡ് ഫയൽസ്‘. കിം യൂൺ സുക്, കിം ജോങ് സാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൊറിയൻ ക്രൈം സിനിമകളിൽ സാധാരണയായി കാണാറുള്ള ഡാർക്ക്‌ മൂഡിലുള്ള അവതരണവും വയലൻസിന്റെ അതിപ്രസരവും ഇല്ലാത്ത ഒരു കുറ്റാന്വേഷണ ചിത്രമാണിത്. അഭിനേതാക്കളുടെ മികച്ച പ്രകടങ്ങളോടൊപ്പം മികച്ച ബിജിഎം, സസ്പെൻസ് നിലനിർത്തിയുള്ള അവതരണം, നല്ലൊരു അവസാനം എന്നിവയൊക്കെ ചിത്രത്തിന്റെ മേന്മകളാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ