ഭാഷ | ജർമ്മൻ |
സംവിധാനം | Marco Kreuzpaintner |
പരിഭാഷ | അനൂപ് പി സി |
ജോണർ | ക്രൈം/ത്രില്ലർ |
ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2019 ൽ ഇറങ്ങിയ ജർമ്മൻ സിനിമയാണ് ദ കൊളീനി കേസ്.
2001 കാലഘട്ടത്തിലെ ജർമ്മനിയിലാണ് സിനിമ ആരംഭിക്കുന്നത് … വ്യവസായ പ്രമുഖനും കോടീശ്വരനും എല്ലാത്തിലും ഉപരി രാജ്യത്തെ ഉന്നത സിവിലിയൻ ബഹുമതികളും നേടിയ Hans Meyer കൊല്ലപ്പെടുന്നു … കൊലപാതകി രക്ഷപ്പെടാൻ ശ്രമിക്കാതെ കീഴടങ്ങി … അത്യാവശ്യം മാത്രം ജർമ്മൻ സംസാരിക്കാൻ കഴിയുന്ന ഒരു ഇറ്റലിക്കാരൻ വൃദ്ധൻ. തുടക്കക്കാരനായ Caspar എന്ന പബ്ലിക് പ്രോസിക്യൂട്ടർ ചെറുപ്പക്കാരനാണ് പ്രതിഭാഗത്തിൻ്റെ ചുമതല. പക്ഷേ പ്രതി പോലീസിനോട് എന്നല്ല തൻ്റെ പ്രോസിക്യൂട്ടറോട് പോലും സംസാരിക്കാൻ തയാറാകുന്നില്ല … ആരു ചെയ്തു എന്ന ചോദ്യത്തിന് സിനിമ ആദ്യം തന്നെ ഉത്തരം നൽകുന്നുണ്ട് … എന്തിന് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് നായകൻ.
കോർട്ട് റൂമിലെ വാചക കസർത്തുകളോ കുറ്റാന്വേഷണ പരക്കംപാച്ചിലോ ഇല്ലെങ്കിൽ കൂടി ഒടുക്കം വരെ സസ്പെൻസ് നിലനിർത്തുന്നുണ്ട് സിനിമ.
കടപ്പാട് -noble lincoln puthuvelil.