ഭാഷ | സ്പാനിഷ് |
സംവിധാനം | Laura Mora Ortega |
പരിഭാഷ | കിരൺ എസ് |
ജോണർ | ഡ്രാമ |
2022ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമക്കുള്ള ഗോൾഡൻ ഷെൽ പുരസ്‌കാരം നേടിയ ചലച്ചിത്രമാണ് ദ കിങ്‌സ് ഓഫ് ദ വേൾഡ്. കൊളംബിയൻ തെരുവുകളിൽ ജീവിക്കുന്ന 5 ബാലന്മാരുടെ സമത്വത്തിന് വേണ്ടിയുള്ള ഒരു യാത്രയുടെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. മനുഷ്യരെ ധനികരെന്നും, ദരിദ്ര്യരെന്നും വേർതിരിച്ച് കാണുന്ന മെഡലിൻ തെരുവിൽ നിന്നും കൊളംബിയൻ മണ്ണിലൂടെ എല്ലാവരും തുല്യരാവുന്നതും സ്വപ്നം കണ്ടുകൊണ്ട് കൂട്ടുകാരിൽ ഒരാളുടെ മുത്തശ്ശി അവന് നൽകിയ ഒരു തുണ്ട് ഭൂമിയുടെ അവകാശം തേടിയുള്ള ആ യാത്രയിൽ ഇന്നും നിലനിൽക്കുന്ന വേർതിരിവുകളുടെ ഭീകരത സംവിധായകൻ നമുക്ക് വരച്ചു കാട്ടുന്നുണ്ട്.