ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | guy ritchie |
പരിഭാഷ | പ്രജിത് പരമേശ്വരൻ |
ജോണർ | വാർ/ആക്ഷൻ |
അമേരിക്കൻ സൈനികർക്ക് അഫ്ഗാനിസ്ഥാനിൽ നേരിടേണ്ടി വന്ന ജീവൻ മരണ പോരാട്ടങ്ങളുടെ കഥ പറയുന്ന ഒരു വാർ സിനിമയാണ് പ്രശസ്ത സംവിധായകൻ ഗയ് റിച്ചിയുടെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ the covenant. 9/11 ന് ശേഷം അമേരിക്കയുടെ അഫ്ഗാനിസ്ഥാൻ അധിനിവേശ കാലത്താണ് സിനിമയ്ക്ക് ആസ്പദമായ കഥ നടക്കുന്നത്. അഹമ്മദ് എന്ന ഒരു അഫ്ഗാനി യുവാവ് തന്റെ ജീവൻ പണയപ്പെടുത്തി പരിക്കേറ്റ അമേരിക്കൻ സർജന്റ് ജോൺ കിൻലിയെ മൈലുകൾക്കപ്പുറത്തേക്ക് രക്ഷപ്പെടുത്തി കൊണ്ടുപോകുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്.
അഹമ്മദ് അമേരിക്കൻ പട്ടാളക്കാരുടെ ഒരു ടീമിന്റെ ഇന്റർപ്രെറ്ററായി ജോലി ചെയ്യുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. പ്രാദേശിക ഭാഷയിൽ ഉള്ള അഹമ്മദിന്റെ അറിവ് അയാളെ അമേരിക്കൻ പട്ടാളക്കാർക്കിടയിൽ ബഹുമാനമുള്ളവനാക്ക. ഒരു ദിവസം, പതിവ് പട്രോളിംഗിനിടെ, സൈനികരെ താലിബാൻ പതിയിരുന്ന് ആക്രമിക്കുന്നു. ആക്രമണത്തിൽ സർജൻ്റ്, കിൻലിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ കിൻലി രക്ഷപ്പെടില്ലെന്ന് മനസ്സിലാക്കിയ അഹമ്മദ് , കിൻലിയെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാനുള്ള ദൗത്യത്തിൽ ഏർപ്പെടുന്നു. ആകെ രണ്ട് സൈനികർ മാത്രമാണ് ഒപ്പമുള്ളത്. താലിബാൻ ഗ്രാമപ്രദേശങ്ങളിലൂടെയുള്ള ആ യാത്രയിൽ കുഴിബോംബുകൾ, ശത്രുതാപരമായ ഗ്രാമവാസികൾ, തീവ്രമയ കാലാവസ്ഥ തുടങ്ങിയ തടസ്സങ്ങൾ അവർ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു.
സൗഹൃദത്തിന്റെയും വിശ്വസ്തതയുടെയും ബന്ധങ്ങളെക്കുറിച്ചുള്ള ഒരു മികച്ച ചിത്രീകരണമാണ് ഈ സിനിമ. സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നവരുടെ ത്യാഗത്തിന്റെ സമയോചിതമായ ഓർമ്മപ്പെടുത്തൽ കൂടിയാണിത് ഈ ചിത്രം. യുദ്ധ സിനിമകളുടെയും ആക്ഷൻ ത്രില്ലറുകളുടെയും ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഈ സിനിമ.