ഭാഷ | ഫ്രഞ്ച് |
സംവിധാനം | Thomas Cailley |
പരിഭാഷ | അനന്തു A R |
ജോണർ | ഡ്രാമ/അഡ്‌വെഞ്ചർ |
നമ്മൾ മനുഷ്യർ ഇന്നീ കാണുന്ന രൂപത്തിലേക്ക് എത്തുന്നത് വർഷങ്ങളുടെ പരിണാമത്തിന് ശേഷമാണ്. ഒരുപക്ഷേ മനുഷ്യർക്ക് ഇപ്പോഴും അവന്റെ ആവാസവ്യവസ്‌ഥ അനുസരിച്ചുള്ള പരിണാമം സംഭവിക്കുന്നുമുണ്ടാവാം. മനുഷ്യർ മറ്റു ജീവിവർഗ്ഗങ്ങളുടെ സ്വഭാവത്തിലേക്കും, രൂപത്തിലേക്കും പരിണാമപ്പെട്ടു പോവുകയാണെങ്കിലോ? അത്തരമൊരു വിഷയത്തെ ചർച്ച ചെയ്യന്ന ഫ്രഞ്ച് മൂവിയാണ് ദ അനിമൽ കിങ്ഡം. നാട്ടിലെ മനുഷ്യർ മൃഗങ്ങളായും, പക്ഷികളായും മാറുന്ന അപൂർവ്വമായ ഒരു സംഭവവികാസം നാട്ടിൽ ഉണ്ടാകുന്നതാണ് സിനിമയുടെ ഇതിവൃത്തം. മെഡിക്കൽരംഗം അടക്കമുള്ള സർക്കാർ വിഭാഗങ്ങൾ ഇതിനൊരു പരിഹാരം കണ്ടെത്താൻ നട്ടം തിരിയുന്നതും അവർ കാണിക്കുന്ന വിവേകരഹിതമായ പ്രവർത്തനങ്ങളും ആവിഷ്കരിക്കുന്നതിലൂടെ, ഈ ലോകം നമ്മുടേത് മാത്രമല്ല എന്ന മഹത്തായ സന്ദേശം സംവിധായകൻ ഉയർത്തി കാണിക്കുന്നുണ്ട്.