ദേ കോൾ മി ജീഗ് (They Call Me jeeg) 2015

മൂവിമിറർ റിലീസ് - 271

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇറ്റാലിയൻ
സംവിധാനം Gabriele Mainetti
പരിഭാഷ പ്രജി അമ്പലപ്പുഴ
ജോണർ ആക്ഷൻ/കോമഡി

7.0/10

ജാപ്പനീസ് “മാങ്ക” സീരിസായ സ്റ്റീൽ ജീഗിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 2015ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ സയൻസ് ഫിക്ഷൻ ചലച്ചിത്രമാണ് “ദേ കോൾ മി ജീഗ്”. മോഷണ മുതലുമായി ഓടുന്നതുനിടയിൽ റേഡിയോ ആക്ടീവ് മാലിന്യങ്ങൾ നിറഞ്ഞ ഒരു ബാരലിൽ വീണുപോകുന്ന കഥാനായകന്, ആ സംഭവത്തിനു ശേഷം ചില സൂപ്പർപവറുകൾ ലഭിക്കുന്നു. അപ്രതീക്ഷിതമായി കിട്ടിയ ഈ അമാനുഷിക ശക്തി ഒരു കള്ളൻ കൂടിയായ കഥാനായകൻ ഉപയോഗപ്പെടുത്തി തുടങ്ങുമ്പോൾ തന്നെ ചിത്രം വളരെ എൻഗേജിങ് ആയി മുന്നോട്ടു പോകും. മിന്നൽ മുരളിക്ക് മിന്നൽ ഷിബു പോലെ നായകനൊപ്പം കട്ടയ്ക്ക് കട്ട നിൽക്കുന്ന വില്ലനാണ് സിനിമയിലെ ഏറ്റവും ഹൈലൈറ്റ്. മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കർ എൻട്രി വരെ ലഭിച്ച ഈ ചിത്രം, ഇന്റർനാഷണൽ റോം ഫിലിം ഫെസ്റ്റിവലിലെ പ്രധാനപ്പെട്ട പുരസ്‌കാരങ്ങൾ അടക്കം 5അവാർഡുകൾ കരസ്‌ഥമാക്കിയിരുന്നു. അവാർഡുകൾക്ക് പുറമെ, നല്ലൊരു സാമ്പത്തിക വിജയം നേടിയ ചിത്രം കൂടിയായിരുന്നു ദേ കോൾ മീ ജീഗ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ