ദി ഹാങ്ങോവർ (The Hangover) 2009

മൂവിമിറർ റിലീസ് - 22

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Todd Phillips
പരിഭാഷ അനന്തു എ.ആർ & വിഷ്ണു സി. നായർ
ജോണർ കോമഡി

7.7/10

പോയ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ജോക്കർ എന്ന സിനിമയുടെ സംവിധായകൻ Todd ഫിലിപ്സ് സംവിധാനം ചെയ്ത് 2009-ൽ ഇറങ്ങിയ ചിത്രമാണ് ദി ഹാങ്ങോവർ. മൂന്നു കൂട്ടുകാർ ഫിൽ, സ്റ്റു, ഡഗ്ഗ്‌ ഇവരും ഡഗ്ഗിന്റെ ഭാവി അളിയനും ചേർന്ന് അമേരിക്കയിലെ ലാസ് വേഗസിലേക്ക് ഒരു ബാച്ചിലർ പാർട്ടിക്ക് പോവുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ നാൽവർ സംഘത്തിൽ ഓരോരുത്തർക്കും ഓരോരോ സ്വഭാവസാവിശേഷതകളുണ്ട്. അതിനൊത്ത ഉദ്ദേശങ്ങളോടെയാണ് ഓരോരുത്തരും വേഗസിലേക്ക് തിരിക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചില സംഭവങ്ങൾ അവരുടെ പ്ലാൻ മുഴുവൻ താറുമാറാക്കുന്നു. ഇവർ ചെന്ന് ചാടുന്ന കെണികളും അതിൽ നിന്നും എങ്ങനെ രക്ഷപ്പെടാൻ കാണിക്കുന്ന പരാക്രമങ്ങളും തുടങ്ങി ഹാസ്യരംഗങ്ങളാൽ സമ്പന്നമാണ് സിനിമ.

മൂന്ന് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗം 2009-ൽ ഇറങ്ങി. മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഉൾപ്പടെ AFI, അമേരിക്കൻ സിനിമ എഡിറ്റർസ് പുരസ്കാരം തുടങ്ങി 12 അവാർഡുകൾ നേടുകയും പല വിഭാഗങ്ങളിലായി 25 അവാർഡ് നോമിനേഷനുകൾ ലഭിക്കുകയും ചെയ്തു. 3.5 കോടി ഡോളർ മുതൽമുടക്കിൽ നിർമിച്ച ചിത്രം ലോകത്താകമാനം റിലീസ് ചെയ്യുകയും 47 കോടി ഡോളർ കളക്ഷൻ നേടുകയും ചെയ്തു. ഇതുവരെ ഇറങ്ങിയ കോമഡി ചിത്രങ്ങളിൽ ഒട്ടനവധി പേരുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നാണ് ദി ഹാങ്ങോവർ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ