ദി ഹാങ്ങോവർ: പാർട്ട് II (The Hangover: Part II) 2011

മൂവിമിറർ റിലീസ് - 239

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ ഇംഗ്ലീഷ്
സംവിധാനം ടൂഡ് ഫിലിപ്പ്സ്
പരിഭാഷ അനന്തു എ.ആർ & വിഷ്ണു സി. നായർ
ജോണർ കോമഡി

6.5/10

2009ൽ പുറത്തിറങ്ങിയ “ദി ഹാങ്ങോവർ” എന്ന സൂപ്പർഹിറ്റ് അമേരിക്കൻ കോമഡി ത്രില്ലറിന്റെ സീക്വലാണ് ടൂഡ് ഫിലിപ്പ്സിന്റെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ ദി ഹാങ്ങോവർ: പാർട്ട് 2. സുഹൃത്തുക്കളായ അലൻ, സ്റ്റൂ, ഫിൽ, ഡഗ്ഗ് എന്നിവർ സ്റ്റൂവിന്റെ കല്യാണത്തിനായി തായ്‌ലൻഡിൽ എത്തുന്നു. രാത്രി ബാച്ചിലർ പാർട്ടി ആഘോഷിക്കുന്ന ഇവർ ഉറക്കമെഴുന്നേൽക്കുന്നത് ഒരു കൂട്ടം ഉരാക്കുടുക്കുകൾക്ക് നടുവിലാണ്. അഴിക്കാൻ ശ്രമിക്കും തോറും മുറുകുന്ന ഈ കുരുക്കിൽ നിന്നും രക്ഷപ്പെട്ട് കൃത്യസമയത്ത് സ്റ്റൂവിനെ കല്യാണ പന്തലിൽ എത്തിക്കാനുള്ള പെടാപ്പാട് വളരെ രസകരമായിട്ടാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ബോക്സ്ഓഫീസിൽ ഭീമമായ നേട്ടം കൊയ്ത ഈ ചിത്രം, ഒരു R റേറ്റഡ് കോമഡി സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോഡ് കൂടി സ്വന്തമാക്കി. വരുന്ന ഓരോ രംഗങ്ങളും കാഴ്ചക്കാരിൽ പൊട്ടിച്ചിരി പരത്തുന്ന ഈ ചിത്രത്തിൽ അത്യാവശ്യം 18+ രംഗങ്ങളും സംഭാഷണ ശകലങ്ങളുമുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ