ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Francis Lawrence |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ആക്ഷൻ/അഡ്‌വെഞ്ചർ |
അമേരിക്കൻ എഴുത്തുകാരി സുസെയ്ൻ കൊളിൻസിൻ്റെ ട്രിലോജി നോവലിനെ ആസ്പദമാക്കി 2013 ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ഡിസ്റ്റോപ്പിയൻ മൂവിയുടെ രണ്ടാം ഭാഗമാണ്, ദി ഹംഗർ ഗെയിംസ്: ക്യാച്ചിങ് ഫയർ.
ഗെയിംസിൻ്റെ അവസാന ഘട്ടത്തിൽ ഒരു ഡിസ്ട്രിക്റ്റിലെ രണ്ടുപേരെ വിജയിക്കാൻ അനുവദിക്കുമെന്ന് മാറ്റിയ തീരുമാനം ക്യാപ്പിറ്റൽ റദ്ദു ചെയ്തപ്പോൾ അവശേഷിക്കുന്ന രണ്ടു മത്സരാർത്ഥികളായ കാറ്റ്നിസ് എവർഡീനും, പീറ്റ മെലാർക്കും വിഷപ്പഴം കഴിച്ച് ആത്മഹത്യയ്ക്ക് ഒരുങ്ങുന്നു. തുടർന്ന് ഇരുവരേയും 74- മത് ഹംഗർ ഗെയിംസിലെ വിജയികളായി പ്രഖ്യാപിക്കുന്നു. ഇവരുടെ വിജയത്തെ തുടർന്ന് ഡിസ്ട്രിക്റ്റുകളിൽ കലാപം പൊട്ടിപ്പുറപ്പെടുന്നു. എല്ലാ ഡിസ്ടിക്റ്റുകളിലും സന്ദർശിച്ച് സമാധാനസന്ദേശം പ്രചരിപ്പിക്കാനായി കാറ്റ്നിസിൻ്റെ വീട്ടിലെത്തി പ്രസിഡൻ്റ് സ്നോ ആവശ്യപ്പെടുന്നു. ഒരിക്കൽ ഈ കെണിയിൽ വീണാൽ പിന്നെ ജീവിതാവസാനം വരെ തങ്ങൾക്ക് ഇതിൽ നിന്നും മോചനമില്ല എന്നത് കാറ്റ്നിസും പീറ്റയും മനസ്സിലാക്കുന്നു. തുടർന്ന് കാണുക