ദി സർക്കസ് (The Circus) 1928

മൂവിമിറർ റിലീസ് - 79

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Charles Chaplin
പരിഭാഷ അനന്തു എ.ആർ
ജോണർ കോമഡി/റൊമാൻസ്

8.1/10

അഭ്രപാളിയിലെ പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭ, ഒരു കാലഘട്ടത്തിന്റെ മുഴുവൻ സിനിമ ചരിത്രത്തിൽ, കോമഡി എന്ന വിഭാഗത്തിന്റെ തന്നെ പ്രതീകമായിരുന്ന, ഹാസ്യസാമ്രാട്ട് ചാർളി ചാപ്ലിൻ എഴുതി സംവിധാനം ചെയ്ത്,1928-ൽ ഇറങ്ങിയ ചിത്രമാണ് ദി സർക്കസ്. സംഭാഷണങ്ങൾ രംഗത്തിനനുസരിച്ച് എഴുതി കാണിക്കുന്ന തരത്തിൽ ഇറങ്ങിയ ആദ്യകാല ചാപ്ലിൻ സിനിമകളിൽ ഒന്നാണിത്. ചാപ്ലിൻ സിനിമകളിലെ ഹാസ്യത്തിന്റെ തനിമയും ആസ്വാദ്യതയും എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. ജോലി തേടി നടക്കുന്നൊരു നാടോടിയായിട്ടാണ് ചാപ്ലിൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. അന്വേഷണത്തിനൊടുവിൽ സർക്കസിൽ ഒരു സ്ഥാനം കണ്ടെത്തുന്ന കഥാനായകൻ അവിടെ തന്റെ പ്രണയിനിയെയും കണ്ടെത്തുന്നു. സർക്കസ് എന്ന് പറഞ്ഞാൽ തന്നെ ചിരിക്കാനുള്ള വക ധാരാളം വീണു കിട്ടും. അതിനൊപ്പം പ്രണയിനിക്കുവേണ്ടി ചാപ്ലിൻ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളും കൂടിച്ചേർന്ന് ഒരൊന്നാന്തരം നേരം പോക്കാണ് ഈ ചിത്രം. അക്കൊല്ലത്തെ ഫറോ ഐലൻഡ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച നടനും മികച്ച സംവിധായകനും ഉൾപ്പെടെ മൂന്ന് സ്ഥാനങ്ങളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അതിനു പുറമെ 1929 ലെ യു. എസ്. എ. അക്കാദമി അവാർഡ്സിൽ ചാപ്ലിന് ഓണററി പുരസ്കാരവും ലഭിച്ചു.

സാധാരണ ചാപ്ലിൻ സിനിമകളെപ്പോലെ ശുഭപര്യവസായിയല്ല ഈ ചിത്രം. ഹാസ്യത്തിലുപരി അവസാന ഭാഗങ്ങളിൽ പ്രണയനിർഭരമായ രംഗങ്ങൾ ഇതിൽ കാണാനാവും.
ചാപ്ലിൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും, ഹാസ്യ ചിത്രങ്ങളിൽ പ്രിയമുള്ളവർക്കും വ്യത്യസ്തമായൊരു അനുഭവം ഈ പ്രണയദിനത്തിൽ ദി സർക്കസ് സമ്മാനിക്കട്ടെ എന്നാശംസിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ