| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Roel Reiné |
| പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
| ഴോൺറെ | ഫാന്റസി/ആക്ഷൻ |
| Rating | IMDb |
Jiദി മമ്മി ട്രിലോജിയുടെ സ്പിൻ-ഓഫായി നിർമ്മിക്കപ്പെട്ട അഞ്ചു ചിത്രങ്ങളടങ്ങിയ ചലച്ചിത്ര പരമ്പരയിലെ മൂന്നാമത് ചിത്രമാണ്, ദി സ്കോർപിയൻ കിങ്, 3. ബാറ്റിൽ ഫോർ റിഡംപ്ഷൻ (2012).
രാജ്യത്താകെ പടർന്നു പിടിച്ച പ്ലേഗിന്റെ ആക്രമണത്താൽ മത്തായൂസിന് രാജാധികാരവും, മന്ത്രവാദിനിയായ പ്രിയ പത്നിയേയും നഷ്ടമാവുന്നു. മെംനോണുമായുള്ള യുദ്ധത്തിനു മുമ്പെന്നപോലെ അയാൾ വീണ്ടുമൊരു വാടക കൊലയാളിയായി മാറുന്നു. അക്കാലത്ത് ഈജിപ്തിലെ ശക്തനായ ഭരണാധികാരി ഹോറസിന്റെ സഹോദരൻ താലസ്, ജേഷ്ഠന്റെ രാജ്യം പിടിച്ചടക്കാനുള്ള ശക്തി സംഭരിക്കാനായി ഹോറസിന്റെ സഖ്യകക്ഷിയും മരിച്ചവരുടെ പുസ്തകത്തിന്റെ (Book of Dead) സൂക്ഷിപ്പുകാരനായ റാമുസൻ രാജാവിന്റെ കൊട്ടാരത്തിലേക്ക് പട നയിക്കുന്നു. താലസിനെ തടഞ്ഞു നിർത്താനും പുസ്തകം സംരക്ഷിക്കാനുമുള്ള ദൗത്യം ഏറ്റെടുത്ത് മത്തായൂസും ഹോറസിന്റെ യോദ്ധാവായ ഒലാഫും യാത്ര തിരിക്കുന്നു. തുടർന്ന് കാണുക…