ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Russell Mulcahy |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ആക്ഷൻ/അഡ്വെഞ്ചർ/ഫാന്റസി |
ദി മമ്മി ട്രിലോജിയുടെ സ്പിൻ-ഓഫായി നിർമ്മിക്കപ്പെട്ട അഞ്ചു ചിത്രങ്ങളടങ്ങിയ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത് ചിത്രമാണ്, ദി സ്കോർപിയൻ കിങ് 2. റൈസ് ഓഫ് എ വാരിയർ(2008).
അക്കാഡിയൻ രാജപരമ്പരയിലെ നീതിമാനായ ഹമുറാബി രാജാവിന്റെ കാലത്ത് രാജാവിനായി മരണം വരെ പോരാടാൻ നിയോഗിക്കപ്പെട്ട വിദ്ധഗ്ദരായ പോരാളികളാണ് ബ്ലാക്ക് സ്കോർപ്പിയൻമാർ. അവരിൽ ഏറ്റവും മികച്ച പോരാളിയായിരുന്ന അഷൂറിന് തന്റെ ഒരേയൊരു മകൻ മത്തായൂസ് സ്കോർപ്പിയൻ ആവുന്നതിൽ താല്പര്യമില്ലായിരുന്നു. അഷൂറിന്റെ ഖ്യാതിയിൽ അസൂയാലുവായ രാജാവിന്റെ സൈന്യങ്ങളുടെ ജനറൽ സർഗോൺ മാന്ത്രിക ശക്തികളുടെ പിന്തുണയിൽ അഷൂറിനെ ചതിച്ചു കൊല്ലുന്നു. പിതാവിന്റെ മരണത്തോടെ ആറു വർഷത്തെ കഠിന പരിശ്രമത്തിലൂടെ മത്തായൂസ് മികച്ച ബ്ലാക്ക് സ്കോർപ്പിയനായി തിരഞ്ഞെടുക്കപ്പെടുമ്പോഴേക്കും രാജാവിനെ കൊലപ്പെടുത്തി സർഗോൺ രാജ്യം കയ്യടക്കിയിരുന്നു. സർഗോണിനെ വധിക്കാനുള്ള ഉദ്യമത്തിൽ സഹോദരതുല്യനായ സുഹൃത്തിനേയും നഷ്ടമായ മത്തായൂസ്, സ്ഫിങ്ക്സിന്റേയും മമ്മികളുടേയും നാടായ ഈജിപ്തിലേക്ക് കപ്പൽ കയറുന്നു.
തുടർന്നു കാണുക…