ദി സോൾ (The Soul) 2021

മൂവിമിറർ റിലീസ് - 125

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ മാൻഡറിൻ/ചൈനീസ്
സംവിധാനം Cheng Wei-hao
പരിഭാഷ ടീം മൂവി മിറർ
ജോണർ സസ്പെൻസ്/ത്രില്ലെർ

6.7/10

2021ൽ ഇറങ്ങിയ മികച്ചൊരു ത്രില്ലർ മൂവിയാണ് ദി സോൾ. വലിയൊരു ബിസിനസ് സ്ഥാപനത്തിന്റെ ഉടമ കൊല്ലപ്പെടുകയും, ക്യാൻസർ ബാധിതനായ നായകൻ കേസ് ഏറ്റെടുക്കുകയും ചെയ്യുന്നു.
ബിസിനസ് ഉടമയുടെ മകൻ താനാണ് കൊലപാതകം ചെയ്തതെന്ന് പറഞ്ഞുകൊണ്ട് കുറ്റം ഏൽക്കുന്നു.
വളരേ മന്ദഗതിയിൽ മുന്നോട്ട് പോകുന്ന ചിത്രം രണ്ടാം പകുതിയോടുകൂടി ഗതി മാറുന്നു. ത്രില്ലർ സിനിമാപ്രേമികളെ ഒട്ടും നിരാശരാക്കാത്ത ചിത്രമാണ് ദി സോൾ.
ചിത്രത്തിന്റെ മെല്ലെപ്പോക്കിൽ നിന്നും ഒരുതരത്തിലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ക്ലൈമാക്സ്‌ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കണ്ടുകൊണ്ടിരിക്കുന്നവർക്ക് ഒരു തരത്തിലും പ്രതീക്ഷിക്കാനാവാത്ത മികച്ചൊരു ക്ലൈമാക്സ്‌.
2021ൽ ഇറങ്ങിയ ചൈനീസ് ചിത്രങ്ങളിൽ മികച്ചുനിൽക്കുന്ന ഈ ചിത്രം മൂവിമിറർ പ്രേക്ഷകർക്കായി സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ