ദി സൈലന്റ് ഹൗസ് (The silent house) 2010

മൂവിമിറർ റിലീസ് - 386

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ സ്പാനിഷ്
സംവിധാനം ഗുസ്താവോ ഹെർണാഡസ്
പരിഭാഷ പ്രവീൺ കുറുപ്പ്
ജോണർ ഹൊറർ/ഡ്രാമ

5.3/10

1940 കളിൽ ഉറുഗ്വേയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി Gustavo Hernandez 35 mm ൽ HD ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഒറ്റഷോട്ടിൽ എഡിറ്റിംഗ് ഇല്ലാതെ നിർമിച്ച ചിത്രമാണിത്.79 മിനുട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം.ഒരു കോട്ടേജിൽ ക്ലീനിങ്ങിന് എത്തുന്ന ലൗറയുടെയും അച്ഛന്റെയും വ്യത്യസ്ഥവും വിചിത്രവുമായ അനുഭവങ്ങളാണ് സിനിമയ്ക്കാധാരം. കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെയും അല്ലാതെയുമുള്ള വീക്ഷണങ്ങൾ ഭീതി നിറയ്ക്കുന്നവ തന്നെയാണ്.ഒരു ശബ്ദം, അതിന്റെ ഉയർച്ച താഴ്ചകൾ ,ദുരൂഹമായ അതിന്റെ ഉറവിടം,അത് ജനിപ്പിക്കുന്ന ഭയം !!
Florencia Colucci,Abel Tripaldi,Gustavo Alonso തുടങ്ങിയവർ മുഖ്യ വേഷങ്ങൾ ചെയ്തിരിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ