ഭാഷ | ഇംഗ്ലീഷ്, ഡാനിഷ് |
സംവിധാനം | Kristian Levring |
പരിഭാഷ | സൗപർണിക വിഷ്ണു |
ജോണർ | ആക്ഷൻ/ത്രില്ലെർ |
വെസ്റ്റേൺ കൗബോയ് സ്റ്റൈലിൽ 2014-ൽ പുറത്തിറങ്ങിയ ഡാനിഷ് ആക്ഷൻ ഡ്രാമ ചിത്രമാണ് ദി സാൽവേഷൻ. പ്രശസ്‌ത ഡാനിഷ് ആക്ടറായ Mads Mikkelsen ആണ് ഇതിലെ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. ഡെന്മാർക്കിനെ പ്രകമ്പനം കൊള്ളിച്ച യുദ്ധ നാളുകൾക്കിടയിൽ മിസിസിപ്പി നദിക്കും റോക്കി പാർവ്വതനിരകൾക്കും ഇടയിൽ താമസമാക്കുന്ന ജോണിന്റെയും സഹോദരൻ പീറ്ററിന്റെയും ജീവിതത്തിനിടയിലേക്ക് കൊടുംകുറ്റവാളികളായ പോളും ലെസ്റ്ററും എത്തിച്ചേരുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 10.5 മില്യൺ ഡോളർ ചിലവിട്ട് നിർമിച്ച ഈ ചിത്രം ബോക്സ്ഓഫീസിൽ വാരികൂട്ടിയത് മുടക്കു മുതലിന്റെ നാല് ഇരട്ടിയോളമാണ്. ക്യാമറ വർക്കുകളും, ആക്ഷൻ രംഗങ്ങളും, ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും സിനിമയുടെ മറ്റൊരു സവിശേഷതയാണ്. മെമ്പേഴ്‌സ് ചോയ്സ് ഫെസ്റ്റിലേക്ക് നിങ്ങൾ നിർദ്ദേശിച്ച ഈ ചിത്രത്തിന്റെ പരിഭാഷ മൂവി മിറർ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.