ദി വൽഹല്ല മർഡേഴ്‌സ് (The Valhalla Murders) S1 2019

മൂവിമിറർ റിലീസ് - 155

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഐസ്‌ലാൻഡിക്
സംവിധാനം Thordur Palsson
പരിഭാഷ അനന്തു എ ആർ, വിഷ്‌ണു സി നായർ, യു എ ബക്കർ പട്ടാമ്പി, നെവിൻ ബാബു, കെവിൻ ബാബു
ജോണർ മിസ്റ്ററി/ത്രില്ലെർ

7.1/10

Thordur Palsson-ന്റെ ഭാവനയിൽ തെളിഞ്ഞ ത്രസിപ്പിക്കുന്നൊരു പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് വൽഹല്ല മർഡേഴ്‌സ്. 2019-ൽ ഐസ്‌ലാൻഡിക് ഭാഷയിൽ റിലീസ് ചെയ്ത സീരീസ് പിന്നീട് 2020-ൽ നെറ്റ്ഫ്ലിക്സ് വഴി ലോകത്താകമാനം സംപ്രേക്ഷണം ചെയ്തു. നഗരത്തിൽ നടക്കുന്ന ഒരേരീതിയിലുള്ള കൊലപാതകപരമ്പരയാണ് സീരിസിന്റെ കഥാതന്തു. വ്യത്യസ്ത ഇടങ്ങളിലായി ഒരേ രീതിയിൽ കൊല്ലപ്പെടുന്ന വ്യത്യസ്തരായ ആളുകൾ. എല്ലാപേരിലും സമാനമായ രീതിയിൽ കൊലയാളി ബാക്കി വച്ചു പോകുന്ന അടയാളങ്ങൾ. പ്രത്യക്ഷത്തിൽ തമ്മിൽ ബന്ധമില്ലാത്തവരും എന്നാൽ കൊല ചെയ്യപ്പെട്ട രീതിയിൽ സമാന സ്വഭാവം ഉള്ളവരുമായ ഈ വ്യക്തികളുടെ കൊലപാതകങ്ങൾ സ്ഥലത്തെ പോലീസ് സംഘത്തിലെ പ്രഗത്ഭയായ ഉദ്യോഗസ്ഥ ഏറ്റെടുക്കുന്നു. തുടർന്നുണ്ടാകുന്ന ഉദ്വേഗഭരിതമായ കഥാസന്ദർഭങ്ങളിൽ ഓരോ എപ്പിസോദിന്റെയും അവസാനം വലിയൊരു ചോദ്യം പ്രേക്ഷകന്റെ മുന്നിലേക്ക് ഇട്ടുകൊടുത്തു കൊണ്ടാണ് അവസാനിക്കുന്നത്. ആദ്യാവസാനം ആകാംക്ഷയോടെ കണ്ടിരിക്കാവുന്ന കഥയും അതിനോടൊപ്പം മനോഹരമായ ഐസ്‌ലാൻഡിയൻ ഭൂപ്രകൃതി ഒപ്പിയെടുത്തിരിക്കുന്ന ഫ്രയിമുകളും എടുത്തു പറയേണ്ടതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ