ദി വേയ്ൽ
(The Whale) 2022

മൂവി മിറർ റിലീസ് • 366
ഭാഷ ഇംഗ്ലീഷ്
സംവിധാനം Darren Aronofsky
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ഴോൺറെ ഡ്രാമ
Rating IMDb 7.7/10

Download Subtitles

DOWNLOAD

The.Whale_.2022.-Malayalam.srt
(207.06 KB)

Synopsis

ലക്ഷ്യബോധമില്ലാതെ പോയ ജീവിതത്തിൻ്റെ ദുരിതവും പേറി തൻ്റെ അപ്പാർട്ടുമെൻ്റിൽ അടച്ചുമൂടി കഴിയുകയാണ് ചാർലി. തിമിംഗല സമാനമായ ശരീരമാണ് അവൻ്റെ ഏറ്റവും വലിയ പരാധീനത. അമിതമായി ഭക്ഷണം കഴിച്ച് തൻ്റെ ശരീരത്തോട് തന്നെ ചാർലി പ്രതികാരം ചെയ്യുന്നു. ഇടയ്ക്കിടെ ശ്വാസതടസ്സം മൂലം മരണാസന്നനാവുമ്പോൾ താൻ  ഏറ്റവുമധികം ഇഷ്ടപ്പെടുന്ന, ഹെർമെൻ മെൽവിലിൻ്റെ മോബിഡിക്ക് എന്ന കൃതിയിലെ തിമിംഗലവും അതിനെ കൊല്ലാൻ ജീവിതം തന്നെ മാറ്റിവച്ച ക്യാപ്റ്റൻ ആഹാബിനേയും പറ്റിയുള്ള ഒരു ഉപന്യാസം വായിച്ച് കേൾക്കുന്നതാണ് ഏറ്റവും വലിയ ആശ്വാസം . തൻ്റെ രൂപം വിദ്യാർത്ഥികളെ കാണിക്കാതെ ഓൺലൈനിൽ പഠിപ്പിക്കുന്ന ചാർലി, മോബി ഡിക്കിനെപ്പറ്റിയുള്ള ഉപന്യാസത്തിൽ ഇത്രയ്ക്കും ആകൃഷ്ടനാവുന്നവും അതിന് താൻ ഉപേക്ഷിച്ച ഏകമകളുമായി  എന്താണ് ബന്ധം എന്നതുമാണ് ചിത്രത്തിൻ്റെ പ്രമേയം.
ബ്രണ്ടൻ ഫ്രേസർ  2023 ലെ മികച്ച നടനായതിനു പുറമേ അഡ്രിയൻ മൊറോട്ടിന് മികച്ച മേക്കപ്പിനുള്ള ഓസ്കാറും ലഭിച്ചു.. കൂടാതെ മികച്ച സഹനടിക്ക് ചാർലിയുടെ സുഹൃത്ത് ലിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹോങ് ചോ ഓസ്കാർ നോമിനേഷനും നേടി. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ