ദി വുമൺ കിംഗ്‌ (The Women King) 2022

മൂവിമിറർ റിലീസ് - 354

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Gina Prince-Bythewood
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ആക്ഷൻ/ഡ്രാമ/ഹിസ്റ്ററി

6.7/10

Gina Prince-Bythewood ൻ്റെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ ആക്ഷൻ മൂവിയാണ് ‘ദി വുമൺ കിങ്’.

പതിനെട്ടാം നൂറ്റാണ്ടിൽ ആഫ്രിക്കയിലെ ഒരു രാജ്യമായ ദഹോമിക്ക് മഹത്തായ ഭരണ പാരമ്പര്യമുണ്ട്, എന്നാൽ ശക്തമായ സൈന്യബലമില്ലാത്തത് അയൽ രാജ്യങ്ങളുടെ കടന്നുകയറ്റത്തിന് വഴിതെളിക്കുന്നു. പക്ഷേ ദഹോമിയിലെ രാജാവിൻ്റെ ഏറ്റവും വലിയ ശക്തി ‘അഘോജികൾ’ എന്നു വിളിക്കപ്പെടുന്ന ഒരു പെൺ സൈന്യമാണ്. നാനിസ്കയെന്ന ധീരവനിതയാണ് അഘോജികളെ നയിക്കുന്നത്. അടിമക്കച്ചവടത്തിനായി എത്തുന്ന യൂറോപ്യൻമാരും അയൽ രാജ്യമായ ഓയോയും ദഹോമിക്ക് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. നവി എന്ന പെൺകുട്ടി അഘോജികൾക്കിടയിലേക്ക് കടന്നു വരുന്നതോടെയാണ് കഥയിൽ വഴിത്തിരിവുണ്ടാകുന്നത്.

ആ കാലഘട്ടത്തിലെ ആഫ്രിക്കൻ വേഷവിധാനവും, കലാസംവിധാനവും ആയോധനകലയുമായി ബന്ധപ്പെട്ട നൃത്തവും സംഗീതവും ഒന്നിനൊന്ന് മികവു പുലർത്തുന്നുണ്ട്. Widow എന്ന ചിത്രത്തിനു ശേഷം പ്രധാന വേഷം ചെയ്ത Viola Davis അതിഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ആക്ഷനും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും ആസ്വാദ്യകരമായിരിക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ