ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Spilberg |
പരിഭാഷ | ഐജിൻ സജി |
ജോണർ | അഡ്വെഞ്ചർ/Sci-Fi |
ജുറാസിക് പാർക്ക് പരമ്പരയിലെ രണ്ടാമത്തെ ചിത്രം. 1997ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആദ്യ ചിത്രം സംവിധാനം ചെയ്ത സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് തന്നെയാണ്.
ആദ്യ ചിത്രത്തിലെ സംഭവങ്ങൾക്ക് നാല് വർഷത്തിന് ശേഷമുള്ള കഥയാണ് ഈ ചിത്രം പറയുന്നത്. ആദ്യ സംഭവം നടന്ന ദ്വീപിന് സമീപമുള്ള മറ്റൊരു ദ്വീപിലാണ് കഥ നടക്കുന്നത്. ഒരു പ്രത്യേക ലക്ഷ്യത്തോടെ ദ്വീപിൽ എത്തുന്നവർ അപകടത്തിൽ പെടുകയും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ.
ഈ ചിത്രത്തിൽ അജയ് സിദ്ധു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സ്പിൽബെർഗിന് ഒരു ഇന്ത്യൻ താരത്തെ ആവശ്യമായി വരുകയും, ആ വേഷം ചെയ്യാൻ മലയാളിയായ M R ഗോപകുമാറിന് അവസരം ലഭിക്കുകയും ചെയ്തിരുന്നു. പക്ഷേ വിസയിൽ വന്ന ചില പ്രശ്നങ്ങൾ മൂലം അദ്ദേഹത്തിന് പകരം ആ വേഷം മറ്റൊരു താരമാണ് ചെയ്തതെന്ന് വിക്കിപീഡിയ സൂചിപ്പിക്കുന്നു.