ദി റെസ്റ്റ്ലെസ്സ് ( The Restless ) 2006

മൂവിമിറർ റിലീസ് - 446

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ കൊറിയൻ
സംവിധാനം Jo Dong-oh
പരിഭാഷ അനന്തു A R
ജോണർ ആക്ഷൻ/ഫാന്റസി

6.1/10

AD 924ൽ, ഷില്ല രാജവംശം തകർന്ന് തരിപ്പണമായ കാലത്ത് ഭരണഅരാജകത്വത്തിലൂടെ നാട് അരക്ഷിതാവസ്ഥയിലേക്ക് പോകുന്നു. ഈ തക്കത്തിന് ദുഷ്ടാത്മാക്കൾ മനുഷ്യരെ അതിക്രൂരമായി കൊന്നൊടുക്കുന്ന സംഭവവികാസങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ, കഥാനായകനായ യി-ഗ്വാക് ഇത്തരം രാക്ഷസന്മാരെ വകവരുത്താൻ ഇറങ്ങി തിരിക്കുന്നു. ഇതിനിടയിൽ അദ്ദേഹത്തിന്റെ ഭാര്യയെ ആഭിചാരം ചെയ്തുവെന്ന് ആരോപിച്ച് നാട്ടുകാർ വധിക്കുന്നു. അതോടെ ദുഃഖഭാരം പേറി നടക്കുന്ന യി-ഗ്വാക് അവിചാരിതമായി പുനർജന്മത്തിന് മുൻപ് പരേതാത്മക്കൾ പാപമോചനത്തിന് എത്തുന്ന മിഡ്ഹെവനിൽ എത്തിപ്പെടുകയും, അവിടെവെച്ച് തന്റെ മരണപ്പെട്ട ഭാര്യയെ കാണുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ