ദി റെഡ് ഗോസ്റ്റ് (The Red Ghost) 2019

മൂവിമിറർ റിലീസ് - 252

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ റഷ്യൻ
സംവിധാനം Andrei Bogatyryov
പരിഭാഷ അനന്തു എ.ആർ
ജോണർ വാർ/ഹിസ്റ്ററി/ഡ്രാമ

6.3/10

ശക്തമായ നാസി ആക്രമണങ്ങളിൽ റഷ്യൻ പ്രതിരോധം തകർന്നു പോകുന്നു.
പല റഷ്യൻ പട്ടാളക്കാരും ഒറ്റപ്പെട്ടും കൂട്ടമായും പല വഴിക്ക് തിരിയുന്നു. അങ്ങനെ ഒറ്റപ്പെട്ടു പോയവരെ തിരഞ്ഞു പിടിച്ച് ക്രൂരമായി കൊന്ന് തള്ളുകയാണ് നാസി പടയുടെ പ്രധാന വിനോദം. എന്നാൽ മഞ്ഞു മൂടികിടക്കുന്ന മല നിരകളിൽ ജർമ്മൻ നാസി പടയ്ക്കോ എന്തിന് റഷ്യൻ പട്ടാളക്കാർക്കോ പോലും അറിയാത്ത ഒരു ഒറ്റയാൻ റഷ്യൻ ജനങ്ങളുടെയും പട്ടാളക്കാരുടെയും രക്ഷകനാകുന്നു. അയാളെ കണ്ടിട്ടുള്ള റഷ്യക്കാർ ചുരുക്കമാണ്. അയാളെ നേരിൽ കണ്ടിട്ടുള്ള നാസി പടയാളികൾ ആരും തന്നെ ജീവനോടെയുമില്ല. അങ്ങനെ മറഞ്ഞിരുന്ന് നൂറ് കണക്കിന് നാസി പട്ടാളക്കാരെ കൊന്ന് തള്ളിയ അയാൾക്ക് ആളുകളുടെ ഇടയിൽ ഒരു പേര് വീഴുന്നു. “റെഡ് ഗോസ്റ്റ്” ചുവപ്പൻ ചെകുത്താൻ.
ഒരിക്കൽ ആറ് പേരടങ്ങിയ ഒരു ചെറു ഗ്രൂപ്പ് അത്തരത്തിൽ നാസി സേനയുടെ ആക്രമണത്തിൽ നിന്നൊക്കെ താത്കാലികമായി രക്ഷപെട്ട് പൂർണമായും മഞ്ഞു മൂടിയ റഷ്യൻ കോളനിയിലെ ഒരു വീടിനുള്ളിൽ താത്കാലിക അഭയം കണ്ടെത്തുന്നു. മറ്റു പല കാരണങ്ങളാൽ ആ കോളനിയിലേക്ക് ജർമ്മൻ പട എത്തിപ്പെടുന്നു. ശക്തരായ ജർമ്മൻ പടയെ നേരിടാൻ പാട് പെടുന്ന റഷ്യൻ പട്ടാളക്കാരെ സഹായിക്കാൻ ആ റെഡ് ഗോസ്റ്റ് പ്രത്യക്ഷട്ടാലോ.
ബാക്കി നേരിട്ട് കണ്ട് തന്നെ അറിയുക.

തുടക്കം മുതൽ പ്രേക്ഷകരെ നല്ല രീതിയിൽ ത്രില്ലടിപ്പിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. മഞ്ഞു മൂടിക്കിടക്കുന്ന മല നിരകളുടെ സൗന്ദര്യം മനോഹാരിത ഒട്ടും പോകാതെ തന്നെ പ്രേക്ഷകർക്ക് ആസ്വദിക്കാനാകും.
വെറും ഒരു മണിക്കൂറും 36 മിനിറ്റും മാത്രമുള്ള ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നു. ആക്ഷൻ, വാർ, ത്രില്ലർ ചിത്രങ്ങൾ തിരഞ്ഞു നടക്കുന്നവർക്ക് ഒരു മസ്റ്റ്‌ വാച്ച് മൂവി തന്നെയാണ് റെഡ് ഗോസ്റ്റ്. അഭിനേതാക്കളുടെയെല്ലാം മികച്ച പ്രകടനവും ചിത്രത്തിന്റെ മികച്ച മേക്കിങും കൂടിയാകുമ്പോൾ മികച്ച യുദ്ധ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് മാറ്റി വയ്ക്കാവുന്ന ഒന്നായി മാറുന്നു ഈ ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ