ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Ryan Spindell |
പരിഭാഷ | ശ്രീജിത്ത് ബോയ്ക, പ്രവീൺ കുറുപ്പ്, മനോജ് കുന്നത്ത് |
ജോണർ | ഹൊറർ/ഫാന്റസി |
റയാൻ സ്പിൻഡെൽ കഥയെഴുതി സംവിധാനം ചെയ്ത 2019 ലെ അമേരിക്കൻ ആന്തോളജി ഹൊറർ ചിത്രമാണ് ദി മോർച്ചറി കളക്ഷൻ. ഒരു മോർച്ചറി ആർട്ട് സൂക്ഷിപ്പ് സ്ഥലത്തേക്ക് ചെന്നെത്തുന്ന സാം എന്ന പെൺകുട്ടിയോട് അവിടുത്തെ മോർച്ചറി സൂക്ഷിപ്പുകാരൻ പറഞ്ഞു കൊടുക്കുന്ന അഞ്ച് കഥകളെ ആസ്പതമാക്കിയാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. അഞ്ച് തലങ്ങളിലായി അഞ്ച് രീതിയിലുള്ള കഥകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഈ കഥകളും അതിനെ ചുറ്റി പറ്റി നടക്കുന്ന ഭയാനകമായ സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ സാരം.
വിഷ്വൽ ക്വാളിറ്റിയിൽ വിട്ടു വീഴ്ചകൾ ഒന്നും വരുത്താതെ അതി മികവോടെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനൊത്ത ബിജിഎം കളും ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഹൊറർ എന്ന എല്ലമെന്റിനെ വിവിധ രീതിയിൽ ഉപയോഗിക്കുന്ന രീതിയാണ് ഈ ചിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. അല്പം ഫാന്റസിയുടെ അകമ്പടിയോടെ പറഞ്ഞു പോകുന്ന ഈ ഹൊറർ ചിത്രം ഒരു വേറിട്ട അനുഭവം കാഴ്ച വെക്കുന്നു.