ദി ബർമ്മീസ് ഹാർപ്പ് (The Burmese Harp) 1956

മൂവിമിറർ റിലീസ് - 101

പോസ്റ്റർ : അതുൽ പി.വി
ഭാഷ ജാപ്പനീസ്
സംവിധാനം കോൻ ഇച്ചികാവ
പരിഭാഷ ജ്യോതിഷ് സി
ജോണർ വാർ/ഡ്രാമ/ബ്ലാക്ക് & വൈറ്റ്

8.1/10

ചലച്ചിത്രമേളകളിൽ ഒരുകാലത്ത് മുഴങ്ങിക്കേട്ടിരുന്ന പേരായിരുന്നു കോൻ ഇച്ചികാവ ജാപ്പനീസ് സിനിമാലോകത്തിൽ മാറ്റത്തിന്റെ ഒരു വിസ്‌ഫോടനം തീർത്ത ഒരു അതുല്യ കലാകാരൻ. അദ്ദേഹത്തിന്റെ സംവിധാനത്തിൽ 1956ൽ പുറത്തിറങ്ങിയ ഒരു ഡ്രാമ മൂവിയാണ് ദി ബർമ്മീസ് ഹാർപ്പ്. ഇതേ പേരിലുള്ള ഒരു നോവലിന്റെ ചലച്ചിത്രാവിഷ്കാരം കൂടിയാണ് ചിത്രം. രണ്ടാംലോക മഹായുദ്ധകാലത്ത്‌ ബ്രിട്ടീഷ് പട്ടാളക്കാരാൽ ബർമ്മയിൽ ബന്ധനസ്‌ഥരാക്കപ്പെട്ട ഒരു ജാപ്പനീസ് സൈനിക യൂണിറ്റിൽ നിന്നും ഒരു സൈനികൻ കാണാതാകപ്പെടുന്നു. അയാൾ മരിച്ചുവെന്ന് കൂടെയുള്ളവർ വിശ്വസിച്ചിരിക്കുന്ന സമയത്ത് അയാളുടെ അതേ മുഖച്ഛായയുള്ള ഒരു ബുദ്ധഭിഷു ആ ഗ്രാമത്തിലേക്ക് എത്തുന്നു. അത് തങ്ങളുടെ കാണാതായ സുഹൃത്ത് ആണോയെന്ന് തെളിയിക്കാൻ ജാപ്പനീസ് സൈനികർ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 1956ൽ മികച്ച വിദേശചിത്രത്തിനുള്ള അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ച ഈ ചിത്രം, ജപ്പാനിലെ ആ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പണംവാരി സിനിമയായിരുന്നു. 1985ഇൽ ഈ ചിത്രം കളർ സിനിമയാക്കി പുതിയ അഭിനേതാക്കളെ ഉപയോഗിച്ച് ഇതേ സംവിധായകൻ റീമേക്ക് ചെയ്തിരുന്നു. അതും ഒരു വൻവിജയമായി മാറുകയുണ്ടായി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ