ദി ബ്രോക്കൻ സോഡ് ഹീറോ (The Broken Sword Hero) 2017

മൂവിമിറർ റിലീസ് - 347

പോസ്റ്റർ : അതുൽ പി.വി
ഭാഷ തായ്
സംവിധാനം Bin Bunluerit
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ആക്ഷൻ

5.5/10

തായ്ലൻഡിലെ അയുത്തയ പിരീഡിൽ ജീവിച്ചിരുന്ന തോങ്ഡി എന്ന മുവാ തായ് ഫൈറ്ററുടെ ജീവിത കഥയെ ആസ്പദമാക്കി, തായ് നടനും സംവിധായകനുമായ Bin bunluerit അണിയിച്ചൊരുക്കിയ ആക്ഷൻ/അഡ്വഞ്ചർ മൂവിയാണ് ‘ബ്രോക്കൻ സോഡ് ഹീറോ’ (2017)

ജോയ് ഒരു ദരിദ്ര ബാലനാണ്, കൊല്ലും കൊലയും വരെ നടത്താൻ അധികാരമുള്ള പ്രവിശ്യയിലെ ഗവർണറുടെ അഹങ്കാരിയായ മകനും കൂട്ടാളികളും അവനെ നിരന്തരമായി ആക്രമിച്ചു കൊണ്ടിരുന്നു. അതിൽ നിന്നും രക്ഷ നേടുന്നതിനായി അക്കാലത്ത് നിലവിലുണ്ടായിരുന്ന ബോക്സിങ് പഠിക്കാൻ അവൻ അതിയായി ആഗ്രഹം പ്രകടിപ്പിക്കുന്നു. എന്നാലൊരു മുൻകാല ബോക്സർ കൂടിയായ അവൻ്റെ അച്ഛനത് ഇഷ്ടമല്ലായിരുന്നു. പിൽക്കാലത്ത് സർവ്വസൈന്യാധിപനായ തോങ്ഡി ആവുന്നതിലേക്ക് അവൻ്റെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന കനത്ത വെല്ലുവിളികളും അതിനായി അവൻ സഹിച്ച ത്യാഗവുമാണ് ചിത്രം നമ്മോട് സംവദിക്കുന്നത്.

തായ്‌ ഭാഷയിൽ “തോങ്ഡി ഫുൻ ഖാവോ” എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിലുടനീളം മുഷ്ടിയുദ്ധങ്ങളും, വാൾപയറ്റും എല്ലാം ഉൾപ്പെടുത്തി ആക്ഷൻ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെ ഒരുക്കിയിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ