ദി ബോയ്, ദി മോൾ, ദി ഫോക്‌സ് ആൻഡ് ദി ഹോഴ്‌സ് (The Boy, The Mole, The Fox And The Horse) 2022

മൂവിമിറർ റിലീസ് - 360

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Peter Baynton Charlie Mackesy
പരിഭാഷ അനന്തു എ.ആർ
ജോണർ അനിമേഷൻ

7.8/10

2019ൽ പുറത്തിറങ്ങിയ ദി ബോയ്, ദി മോൾ, ദി ഫോക്‌സ് ആൻഡ് ദി ഹോഴ്സ് എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽ 2022ൽ റിലീസ് ചെയ്ത ആനിമേറ്റഡ് ഷോർട്ട് മൂവി 4 കഥാപാത്രങ്ങളുടെ സൗഹൃദത്തിന്റെ കഥയാണ് പറഞ്ഞു പോകുന്നത്.
ഹിമക്കാടിനുള്ളിൽ വഴിതെറ്റിപ്പോയ ബാലനെ അവന്റെ വീട് കണ്ടെത്താൻ സഹായിക്കാൻ ഇറങ്ങിത്തിരിക്കുന്ന മൂന്ന് സുഹൃത്തുക്കളും അവരുടെ യാത്രയും നിറഞ്ഞ ഈ ചെറു സിനിമ ജീവിതത്തിൽ പരസ്പരസ്‌നേഹത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും പ്രാധാന്യം വളരെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
മികച്ച വിൽപ്പനകൊണ്ട് റെക്കോർഡ് തീർത്ത പുസ്തകത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഈ ചിത്രം ടെക്നിക്കലി അതിഗംഭീരമാണ്. അതുകൊണ്ടു തന്നെ ഇക്കൊല്ലത്തെ ഓസ്കർ വേദിയിൽ മികച്ച ഷോർട്ട് ആനിമേറ്റഡ് മൂവിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ