ദി ബോഡിഗാർഡ്
( The Bodyguard ) 1992

മൂവി മിറർ റിലീസ് • 605
ഭാഷ ഇംഗ്ലീഷ്
സംവിധാനം Mick Jackson
പരിഭാഷ യൂ എ ബക്കർ പട്ടാമ്പി
ഴോൺറെ റൊമാന്റിക്/കോമഡി
Rating IMDb 6.4/10

Download Subtitles

DOWNLOAD

The_Bodyguard_1992_720p_BluRay@MMSubs.srt
(181.82 KB)

Synopsis

1992-ൽ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് നേടിയ ചിത്രങ്ങളിൽ ഒന്നാണ് മിക്ക് ജാക്സൺ സംവിധാനത്തിൽ പുറത്തിറങ്ങിയ “ദി ബോഡിഗാർഡ്”. കെവിൻ കോസ്റ്റ്നർ, വിറ്റ്‌നി ഹ്യൂസ്റ്റൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. പ്രശസ്ത അമേരിക്കൻ ഗായിക കൂടിയായ വിറ്റ്‌നി ഹ്യൂസ്റ്റൺ-ന്റെ സിനിമാ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്. 50 മില്യൺ കോപ്പികൾ വിറ്റഴിച്ച് കൊണ്ട് എക്കാലത്തെയും സർവ്വകാല റെക്കോർഡായിട്ടാണ് ചിത്രത്തിന്റെ ആൽബം വിൽപ്പന നടന്നത്. ഗ്രാമി അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ നേടിയെടുത്ത ചിത്രത്തെ റോസ്‌പെരി അവാർഡ് കമ്മറ്റി മോശം അവാർഡുകൾ പ്രഖ്യാപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ, ലോകമെമ്പാടും 411 മില്യൺ ഡോളറിന്റെ റെക്കോർഡ് കളക്ഷൻ നേടിയെടുത്തുകൊണ്ടാണ് ചിത്രം മറുപടി നൽകിയത്. 25 മില്യൺ ഡോളറായിരുന്നു ചിത്രത്തിന്റെ ആകെ നിർമ്മാണച്ചിലവ്.

അറിയപ്പെടുന്നൊരു ഗായികയും നടിയുമാണ് ‘റേച്ചൽ’. അടുത്തിടെയായി അവൾക്ക് അവരുടെ ജീവനുതന്നെ ഭീഷണിയായ കത്തുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. അവൾ പോവുന്ന സ്ഥലങ്ങളിലും പ്രോഗ്രാമുകളിലും വെച്ചെല്ലാം അവൾക്ക് നേരെ വധശ്രമങ്ങൾ ഉണ്ടാവുന്നു. എന്നാൽ, ഇതിനു പിന്നിൽ ആരാണെന്നോ, അവരുടെ ഉദ്ദേശം എന്താണെന്നോ അവൾക്ക് അറിയാനാവുന്നില്ല.

അങ്ങിനെയിരിക്കെ പഴയൊരു FBI ഏജന്റ് ആയ ഫ്രാങ്കിനെ അവളുടെ ബോഡിഗാർഡ് ആയി അവളുടെ മാനേജർ നിയോഗിക്കുന്നു. ഫ്രാങ്ക് അവളുടെ ജീവിതത്തിൽ എത്തുന്നതും തുടർന്ന് ഉണ്ടാവുന്ന പ്രശ്നങ്ങളും സംഭവങ്ങളും ഒക്കെയാണ് ചിത്രം പറയുന്നത്.

ആരാണ് അജ്ഞതനായ ഈ കൊലയാളി ? എന്തിനു വേണ്ടിയാണ് ഇവളെ അവൻ കൊല്ലാൻ ശ്രമിക്കുന്നത്? ഫ്രാങ്കിന് ഇതെല്ലാം നേരിടാനാവുമോ? ഇതിനൊക്കെയുള്ള ഉത്തരമാണ് ചിത്രം നൽകുന്നത്. ത്രില്ലിംഗ് രംഗങ്ങൾ കൊണ്ടും, ഇമോഷണൽ രംഗങ്ങൾ കൊണ്ടും സമ്പന്നമായ മികച്ചൊരു ചിത്രമാണ് ഇത്. റേച്ചൽ-ന്റെ വേഷത്തിൽ വിറ്റ്‌നി ഹ്യൂസ്റ്റണും, ഫ്രാങ്ക്-ന്റെ വേഷത്തിൽ കെവിൻ കോസ്റ്റ്നറുമാണ് ചിത്രത്തിൽ വരുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ