ദി ബിഎഫ്‌ജി (The BFG) 2016

മൂവിമിറർ റിലീസ് - 220

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ ഇംഗ്ലീഷ്
സംവിധാനം സ്റ്റീവൻ സ്പീൽബർഗ്ഗ്
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ അഡ്വെഞ്ചർ/ഫാന്റസി

6.4/10

Roald Dahl ൻ്റെ നോവലിനെ ആസ്പദമാക്കി, സ്റ്റീവൻ സ്പീൽബർഗ്ഗിൻ്റെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ അഡ്വഞ്ചർ ഫാൻ്റസി മൂവിയാണ് The BFG. സോഫി ഒരു അനാഥ ബാലികയാണ്. അനാഥാലയത്തിൽ മറ്റു കുട്ടികൾ ഉറങ്ങുമ്പോൾ അവൾ മാത്രം ഉറങ്ങാതെ കേട്ടിട്ടുള്ള കഥകളിലെ ഭൂതങ്ങളെക്കുറിച്ച് ചിന്തിച്ച് ഉറങ്ങാതെയിരിക്കും. ഒരു രാത്രിയിൽ അവൾ ആജാനബാഹുവായ ഒരു രാക്ഷസനെ കാണാനിടയാവുന്നു. പെൺകുട്ടി തന്നെ കണ്ടത് മനസ്സിലാക്കിയ രാക്ഷസൻ അവളെ അവൻ്റെ സങ്കേതത്തിലേക്ക് തട്ടിക്കൊണ്ട് പോവുന്നു. ആദ്യം പേടി തോന്നിയെങ്കിലും ക്രമേണ അവൾ BFG (ബിഗ് ഫ്രണ്ട്‌ലി ജയൻ്റ്)എന്നു വിളിക്കുന്ന രാക്ഷസനുമായി ചങ്ങാത്തത്തിലാവുന്നു. ഇത് രാക്ഷസരാജ്യമാണ് തന്നെക്കൂടാതെ ഇവിടെ വേറെയും നരഭോജികളായ ഭീകരൻമാരുണ്ടെന്ന് BFG അവൾക്ക് മുന്നറിയിപ്പ് കൊടുക്കുന്നു. അപ്പൂപ്പൻ താടിപോലെ പറന്നു നടക്കുന്ന സ്വപ്നങ്ങളെ പിടിക്കുന്ന BFG യ്ക്കും സോഫിക്കും നരഭോജികളെ തടുക്കാനാവുമോ? തമാശയുടെ മേമ്പൊടിയോടെ അതീവരസകരമായ കാഴ്ചകൾ സമ്മാനിക്കുന്ന സ്പീൽബർഗ്ഗ് മാജിക്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായിരിക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ